Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡിനെ ഞെട്ടിച്ച് ന്യൂകാസില്‍; ബാഴ്‌സയ്ക്ക് വമ്പന്‍ ജയം, യുവന്റസ് മുന്നോട്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. ന്യൂകാസില്‍ യുണൈറ്റഡ് ആണ് ഏകപക്ഷീയമായ ഒരു ഗോളിന് മുന്‍ ചാമ്പ്യന്മാരെ തോല്‍പ്പിച്ചത്. വിജയികള്‍ക്കുവേണ്ടി മാത്യു ലോങ്‌സ്റ്റാഫ് 72-ാം മിനിറ്റില്‍ ഗോള്‍ നേടി. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ മോശം തുടക്കം ലഭിച്ച യുണൈറ്റഡിന് ഗോളവസരങ്ങള്‍ തുറക്കാനോ മികവുറ്റ കളി കാഴ്ചവെക്കാനോ കഴിഞ്ഞില്ല.

സ്പാനിഷ് ലാ ലീഗയില്‍ ബാഴ്‌സലോണ വമ്പന്‍ ജയം ആഘോഷിച്ചു. കരുത്തരായ സെവിയ്യയെ 4-0 എന്ന നിലയിലാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. സുവാരസ്(27), വിദാല്‍(32), ഡംബാലെ(35), മെസ്സി(78) എന്നിവരാണ് സ്‌കോറര്‍മാര്‍. അത്‌ലറ്റിക്കോ മാഡ്രിഡ് റിയല്‍ വല്ലാഡോളിഡിനോട്(0-0) സമനിലയില്‍ പിരിഞ്ഞു. മറ്റു മത്സരങ്ങളില്‍ മല്ലോര്‍ക്ക എസ്പാനിയോളിനേയും(2-0), സെല്‍റ്റ വിഗോ(1-0) അത്‌ലറ്റിക്കിനേയും ഗെറ്റാഫെ (2-1)റിയല്‍ സൊസൈഡാഡിനേയും തോല്‍പ്പിച്ചു. ജയത്തോടെ ബാഴ്‌സ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 18 പോയന്റുള്ള റയലിന് പിന്നിലാണ് 16 പോയന്റുളള ബാഴ്‌സലോണ.

mattylongstaffnewcastleunited

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ജയം കണ്ടെത്തി. ഇന്റര്‍മിലാനെ 2-1നാണ് ചാമ്പ്യന്മാര്‍ കീഴ്‌പ്പെടുത്തിയത്. ഡിബാല(4), ഹിഗ്വയ്ന്‍(80) എന്നിവരാണ് സ്‌കോറര്‍മാര്‍ മാര്‍ട്ടിനെസ്(18) ഇന്ററിന്റെ ആശ്വാസഗോള്‍ നേടി. ലാഗിയോ ബൊളോഗനയുമായി(2-2) സമനിലയില്‍ പിരിഞ്ഞു. റോമ(1-1)കഗ്ലിയാരി മത്സരവും നാപ്പോളി(0-0)ടോറിനോ മത്സരവും സമനിലയിലാണ് അവസാനിച്ചത്. ഫിയോറന്റീന ഒരു ഗോളിന് ഉദിനെസിനെ തോല്‍പ്പിച്ചു. 19 പോയന്റോടെ യുവന്റസും 18 പോയന്റോടെ ഇന്റര്‍മിലാനുമാണ് ലീഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

gonzalohuiguinjuventus

ഫ്രഞ്ച് ലീഗില്‍ ലില്ലെ നിമെസ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍വീനം നേടി. റിംസ്(1-0)റെന്നസിനേയും ഇറ്റെയ്‌നി(1-0)ലിയോണിനേയും പരാജയപ്പെടുത്തി. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ വെര്‍ഡര്‍ ബ്രമെന്‍(2-2)ഫ്രാങ്ക്ഫുര്‍ട്ട് മത്സരം സമനിലയില്‍ അവസാനിച്ചു. ബൊറൂസിയ(5-1)ഓഗ്‌സ്ബര്‍ഗിനേയും വോള്‍ഫ്‌സ്ബര്‍ഗ്(1-0)യുനിയന്‍ ബെര്‍ലിനേയും കീഴ്‌പ്പെടുത്തി.

Story first published: Monday, October 7, 2019, 10:33 [IST]
Other articles published on Oct 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+