പട്ടി, പൂച്ച, വവ്വാല്‍... എല്ലാം ഭക്ഷണമാക്കി, ചൈന ലോകത്തെ ചതിച്ചു! അക്തര്‍ കലിപ്പില്‍

കറാച്ചി: ലോകത്തെയാകെ ഭീതിയാഴ്ത്തി കൊറോണ വൈറസ് മനുഷ്യരുടെ ജീവനെടുക്കവെ ചൈനയ്‌ക്കെതിരേ ആഞ്ഞടിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചൈനയെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

IPL 2020: ടൂര്‍ണമെന്റ് നടത്താം... ബിസിസിഐയ്ക്ക് മുന്നില്‍ മൂന്നു വഴികള്‍? ഏതെടുക്കും?

ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള കായിക മല്‍സരങ്ങളെയും കൊറോണ തടസ്സപ്പെടുത്തിയതില്‍ നിരാശനാണ് അക്തര്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗ് വെട്ടിച്ചുരുക്കുകയും ഐപിഎല്‍ നീട്ടി വയ്ക്കുകയും ചെയ്തിരുന്നു. ചൈനീസ് ജനതയാണ് ലോകത്തെ മുഴുവന്‍ ഇപ്പോള്‍ ചതിച്ചിരിക്കുന്നതെന്നു അക്തര്‍ തുറന്നടിച്ചു.

ദേഷ്യത്തിനു കാരണം

ദേഷ്യത്തിനു കാരണം

ഇപ്പോള്‍ തന്റെ ദേഷ്യത്തിനു പ്രധാന കാരണം പാകിസ്താന്‍ സൂപ്പര്‍ ലീഗാണെന്നു (പിഎസ്എല്‍) അക്തര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാകിസ്താനിലേക്കു ക്രിക്കറ്റ് മടങ്ങിയെത്തിയത്. രാജ്യത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പിഎസ്എല്ലിനെയും കൊറോണ ബാധിച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങള്‍ പാകിസ്താനില്‍ നിന്നും തിരിച്ചു പോയ്‌ക്കൊണ്ടിരിക്കുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും ഇനി മല്‍സരങ്ങളെന്നും അക്തര്‍ വിശദമാക്കി.

ചൈനക്കാരുടെ ഭക്ഷണം

ചൈനക്കാരുടെ ഭക്ഷണം

ചൈനക്കാരുടെ ഭക്ഷണശീലമാണ് ഇത്രയും വലിയൊരു മഹാമാരി ലോകത്തെ പിടികൂടാന്‍ കാരണമെന്നു അക്തര്‍ ചൂണ്ടിക്കാട്ടി. ലോകത്തെയാകെയാണ് അവര്‍ ഇതോടെ അപകടത്തിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ എന്തിനാണ് വവ്വാലുകളെയും പൂച്ചയെയും പട്ടിയെയുമെല്ലാം കഴിക്കുന്നതെന്നു മനസ്സിലാവുന്നില്ല. മാംസം കഴിക്കുക മാത്രമല്ല ഇവയുടെ രക്തവും മൂത്രവുമെല്ലാം കുടിച്ച് നിങ്ങള്‍ മാരകമായ വൈറസിനെ ലോകത്താകെ വ്യാപിപ്പിച്ചിരിക്കുകയാണ്. ചൈനീസ് ജനതയെക്കുറിച്ചാണ് താന്‍ പറയുന്നത്. താന്‍ വളരെയധികം രോഷാകുലനാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

നിയമം കൊണ്ടു വരണം

നിയമം കൊണ്ടു വരണം

ചൈനയിലെ ജനങ്ങള്‍ക്കു എതിരല്ല താന്‍. എന്നാല്‍ അവിടെ മൃഗങ്ങള്‍ക്കെതിരേയുള്ള നിയമത്തെയാണ് താന്‍ വിമര്‍ശിക്കുന്നത്. അവ നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നു അറിയാം. പക്ഷെ ഇപ്പോള്‍ ഇവ നിങ്ങള്‍ക്കു ഒരു ഗുണവും നല്‍കുന്നില്ല, മനുഷ്യകുലത്തെയാണ് അത് കൊന്നു കൊണ്ടിരിക്കുന്നത്. ചൈനക്കാരെ ബഹിഷ്‌കരിക്കണമെന്നു താന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ തീര്‍ച്ചയായും കുറച്ച് നിയമങ്ങള്‍ കൊണ്ടു വരിക തന്നെ വേണം. നിങ്ങള്‍ക്കു കണ്ണിനു മുന്നില്‍ കാണുന്ന എല്ലാത്തിനെയും ഭക്ഷണമാക്കാന്‍ കഴിയില്ലെന്നും അക്തര്‍ വിശദമാക്കി.

തുടക്കം വുഹാനില്‍

തുടക്കം വുഹാനില്‍

ചൈനയിലെ വുഹാന്‍ നഗരത്തിലായിരുന്നു കൊറോണ വൈറസിന്റെ തുടക്കം. ഇപ്പോള്‍ 100ല്‍ കൂടുതല്‍ രാജ്യങ്ങളിലേക്കു ഈ വൈറസ് വ്യാപിച്ചു കഴിഞ്ഞു. 1,20,000 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം 82 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, March 14, 2020, 14:25 [IST]
Other articles published on Mar 14, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X