Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയയെ കാണാന്‍ ഷുഐബ് വരുന്നു, ഇരുവരും ഒന്നിക്കുന്നത് അഞ്ച് മാസങ്ങള്‍ക്കു ശേഷം

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്ററും ഭര്‍ത്താവുമായ ഷുഐബ് മാലിക്കിനു വേണ്ടിയുള്ള ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ കാത്തിരിപ്പ് ഒടുവില്‍ തീരുന്നു. ഇരുവരുടെയും പുനസമാഗമത്തിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും അനുമതി നല്‍കി. അഞ്ചു മാസത്തിനു ശേഷമാണ് ഷുഐബ് സാനിയയെയും മകനെയും നേരില്‍ കാണാന്‍ പോവുന്നത്. കൊവിഡും തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ഷുഐബിന് പാകിസ്താനില്‍ തന്നെ തുടരേണ്ടി വന്നത്. സാനിയയും മകനും ഹൈദരാബാദില്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ്. മകന് ഇനിയെപ്പോള്‍ അവന്റെ അച്ഛനെ നേരില്‍ കാണാന്‍ കഴിയുമെന്ന് അറിയില്ലെന്നു സാനിയ നേരത്തേ പറയുകയും ചെയ്തിരുന്നു.

1

യാത്രാനിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെയാണ് ഷുഐബിന് ഇന്ത്യയിലേക്കു തിരിക്കാന്‍ അനുമതി ലഭിച്ചത്. ഈ മാസം അവസാനത്തോടെ പാകിസ്താന്‍ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനു വേണ്ടി ഷുഐബ് യാത്ര തിരിക്കേണ്ടതായിരുന്നു. എന്നാല്‍ ഭാര്യയെ കാണാന്‍ അനുമതി ലഭിച്ചതോടെ ഇനി ജൂലൈ 24ന് അദ്ദേഹം പാക് ടീമിനൊപ്പം ചേര്‍ന്നാല്‍ മതിയെന്നാണ് പിസിബി അറിയിച്ചിരിക്കുന്നത്.

ഞങ്ങളെപ്പോലെയല്ല ഷുഐബിന്റെ അവസ്ഥ. കഴിഞ്ഞ അഞ്ചു മാസത്തോളമായി അദ്ദേഹത്തിന് തന്റെ കുടുംബത്തെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല. കൊവിഡ് മഹാമാരിയെ തുടര്‍ന്നു യാത്രാ വിലക്ക് വന്നതിനെ തുടര്‍ന്നായിരുന്നു ഇതെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി വസീം ഖാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. യാത്രാ നിയന്ത്രണങ്ങളില്‍ പതിയെ ഇളവുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു കുടുംബത്തിന് വീണ്ടും ഒത്തുചേരാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഷുഐബിന്റെ അഭ്യര്‍ഥനയെ മാനിക്കുകയും അനുകമ്പ കാണിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണെന്നും ഖാന്‍ പറഞ്ഞു.

ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ഷുഐബിന്റെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. പ്രത്യേക സാഹചര്യം മനസ്സിലാക്കിയ അവര്‍ ഷുഐബിനെ ഒഴിവാക്കി തരികയായിരുന്നു. ജൂലൈ 24ന് ഇംഗ്ലണ്ടിലെത്താന്‍ അവര്‍ ഷുഐബിനെ അനുവദിച്ചിട്ടുണ്ട്. സന്ദര്‍ശകരുടെ കാര്യത്തില്‍ യുകെ സര്‍ക്കാരിന്റെ നിബന്ധനകള്‍ ഷുഐബ് പാലിക്കുമെന്നും അതിനു ശേഷം പാക് ടീമിനൊപ്പം ചേരുമെന്നും ഖാന്‍ വിശദമാക്കി.

2

ജൂണ്‍ 28നാണ് ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്താന്‍ ക്രിക്കറ്റ് ടീം യാത്ര തിരിക്കുന്നത്. ഇംഗ്ലണ്ടിലെത്തിയ ശേഷം സംഘത്തിലെ എല്ലാവര്‍ക്കും 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും. അതിനു ശേഷമായിരിക്കും കളിക്കാര്‍ക്കു പരിശീലനം നടത്താന്‍ അനുമതി ലഭിക്കുക. ജൂലൈ 30നാണ് ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ആദ്യ മല്‍സരം. ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി അവസാനിക്കാത്തതിനാല്‍ ഈ മല്‍സരത്തില്‍ ഷുഐബിന് കളിക്കാനാവില്ല.

Story first published: Saturday, June 20, 2020, 14:40 [IST]
Other articles published on Jun 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+