Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹെല്‍മെറ്റില്‍ പന്തുകൊണ്ട പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ആശുപത്രിയില്‍

അബുദാബി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഹെല്‍മെറ്റില്‍ പന്തുകൊണ്ട പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓസ്‌ട്രേലിയന്‍ ബൗളര്‍ പീറ്റര്‍ സിഡിലിന്റെ പന്തേറുകൊണ്ട സര്‍ഫ്രാസ് കളി തുടര്‍ന്നിരുന്നു. വെള്ളിയാഴ്ച രാവിലെ ഉറക്കുമുണര്‍ന്നശേഷം തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആമിര്‍ പാക് ടീമില്‍ നിന്നും പുറത്തേക്കോ?; ടെസ്റ്റിന് പിന്നാലെ ടി20യിലും ഇടം നല്‍കിയില്ല
ഓസ്‌ട്രേലിയയ്‌ക്കെതിരെ 81 റണ്‍സെടുത്താണ് സര്‍ഫ്രാസ് പുറത്തായത്. ക്യാപ്റ്റന്റെ ബാറ്റിങ് മികവില്‍ പാക്കിസ്ഥാന്‍ 538 റണ്‍സെന്ന വന്‍ ലക്ഷ്യം ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ വെക്കുകയും ചെയ്തു. സര്‍ഫ്രാസ് പരിക്കേറ്റ് പുറത്തായതോടെ ആസാദ് ഷഫീഖിന് ആണ് ക്യാപ്റ്റന്റെ ചുമതല. മുഹമ്മദ് റിസ്വാന്‍ വിക്കറ്റ് കീപ്പറുമായി. പരിക്കേറ്റ ഉസ്മാന്‍ ഖവാജ പുറത്തായത് ഓസ്‌ട്രേലിയയ്ക്കും വന്‍ തിരിച്ചടിയായിട്ടുണ്ട്.

sarfraz-khan

ആദ്യ ടെസ്റ്റില്‍ തോല്‍വിയില്‍ നിന്നും ഓസ്‌ട്രേലിയയെ സമനിലയിലേക്ക് നയിച്ചത് ഉസ്മാന്‍ ഖവാജയുടെ 141 റണ്‍സാണ്. കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുന്ന പരിക്ക് പിടിപെട്ടതോടെ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലും ഖവാജയുടെ സേവനം ലഭിച്ചേക്കില്ല. സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും ഇല്ലാത്ത ഓസ്‌ട്രേലിയയ്ക്ക് മറ്റൊരു തിരിച്ചടിയാണ് ഖവാജയുടെ അസാന്നിധ്യം.

Story first published: Friday, October 19, 2018, 15:07 [IST]
Other articles published on Oct 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+