Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആമിര്‍ പാക് ടീമില്‍ നിന്നും പുറത്തേക്കോ?; ടെസ്റ്റിന് പിന്നാലെ ടി20യിലും ഇടം നല്‍കിയില്ല

ദുബായ്: ഒരുകാലത്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറായിരുന്ന മുഹമ്മദ് ആമിര്‍ ടീമില്‍ നിന്നും പുറത്തേക്കെന്ന് സൂചന. ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ആമിറിനെ പുറത്താക്കിയിരുന്നു. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയ്ക്കുശേഷം നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും ആമിറിന് ഇടം ലഭിച്ചില്ല.

ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്നു മത്സരങ്ങളാണുള്ളത്. ആമിറിന്റെ അസാന്നിധ്യത്തിന് പിന്നാലെ ഇടംകൈയ്യന്‍ പേസര്‍ വഖാസ് മഖ്‌സൂദ് ആദ്യമായി ടീമില്‍ ഇടംനേടി. ഇമാദ് വസീമിനെ ടീമില്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. 2011ല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് അഞ്ചുവര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിലക്കുലഭിച്ച ആമിര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയിരുന്നതെങ്കിലും സമീപകാലത്ത് ഫോമിലല്ല.

mohammadamir

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടമികവാണ് വഖാസ് മഖ്‌സൂദിന് ആദ്യവിളിയെത്താന്‍ തുണയായത്. പാക്കിസ്ഥാന്‍ എ യ്ക്കുവേണ്ടി ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയതും ടീമിലെത്താന്‍ കാരണമായി. ഫോമിലുള്ള താരമാണ് ഇമാദ് വസീമെന്നും സെലക്ഷന്‍ കമ്മറ്റി താരത്തിന്റെ ശാരീരിക ക്ഷമത വിലയിരുത്തിയെന്നും മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖ് അറിയിച്ചു.

Story first published: Friday, October 19, 2018, 12:14 [IST]
Other articles published on Oct 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+