For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടീം ഇന്ത്യക്കു ഷോക്കായി ബുംറയുടെ പരിക്ക്... ലോകകപ്പ് നഷ്ടമാവുമോ? പ്രതികരിച്ച് മുംബൈ ഇന്ത്യന്‍സ്

ഡല്‍ഹിക്കെതിരേ ബൗള്‍ ചെയ്യുന്നതിനിടെയാണ് ബുംറയുടെ തോളിനു പരിക്കേറ്റത്

By Manu
ടീം ഇന്ത്യക്കു ഷോക്കായി ബുംറയുടെ പരിക്ക് | Oneindia Malayalam

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തിലെ പരാജയത്തേക്കാള്‍ മുംബൈ ഇന്ത്യന്‍സിനെ അലട്ടുന്നത് മറ്റൊരു കാര്യമാണ്. കളിക്കിടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കേറ്റ പരിക്കാണിത്. ഡല്‍ഹിയുടെ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് ഷോട്ട് തടുക്കാനുള്ള ശ്രമത്തിനിടെ കൈകുത്തി ഗ്രൗണ്ടില്‍ വീണ് ബുംറയുടെ ഇടതു തോളിനു പരിക്കേറ്റത്. തുടര്‍ന്നു കഠിനമായ വേദനയെത്തുടര്‍ന്ന് ഗ്രൗണ്ട് വിട്ട അദ്ദേഹം മുംബൈക്കായി ബാറ്റിങിലും ഇറങ്ങിയിരുന്നില്ല.

മുംബൈയേക്കാള്‍ ടീം ഇന്ത്യക്കാണ് ബുംറയുടെ പരിക്ക് ഏറ്റവും വലിയ തലവേദനയാവുക. കാരണം വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ബൗളിങിലെ തുറുപ്പുചീട്ടാണ് പേസര്‍.

പരിക്ക് സാരമുള്ളതല്ലെന്ന് മുംബൈ

പരിക്ക് സാരമുള്ളതല്ലെന്ന് മുംബൈ

ബുംറയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ആശങ്കയിലായ ഇന്ത്യന്‍ ആരാധകര്‍ക്കു ആശ്വാസമായി മുംബൈയുടെ പ്രതികരണം വന്നു. ഭയപ്പെടുന്നതു പോലെ ബുംറയുടെ പരിക്ക് ഗൗരവമുള്ളതല്ലെയാണ് മുംബൈ ടീം മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
പരിക്കില്‍ നിന്നും ബുംറ മോചിതനായിക്കൊണ്ടിരിക്കുകയാണ്. ഇന്നു വീണ്ടുമൊരു പരിശോധനയ്ക്കു കൂടി പേസര്‍ വിധേയനാവുമെന്നും തുടര്‍ന്നായിരിക്കും എന്നാണ് കളിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും മുംബൈ അറിയിച്ചു.

ആശങ്ക ഒഴിയുന്നില്ല

ആശങ്ക ഒഴിയുന്നില്ല

പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് മുംബൈ ടീം മാനേജ്‌മെന്റ് പറയുന്നതെങ്കിലും ആശങ്ക പൂര്‍ണമായി നീങ്ങിയിട്ടില്ല. അടുത്ത പരിശോധനയോടെ മാത്രമേ ബുംറയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആവുകയുള്ളൂ. ലോകകപ്പിന് വെറും രണ്ടു മാസം മാത്രം ശേഷിക്കുന്നതിനാല്‍ പൂര്‍ണ ഫിറ്റ്‌നസുണ്ടെങ്കില്‍ മാത്രമേ ബുംറ മുംബൈയുടെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കുകയുള്ളൂ. കാരണം പ്രധാന താരങ്ങള്‍ക്കു ആവശ്യമെങ്കില്‍ വിശ്രമം അനുവദിക്കണമെന്ന് നേരത്തേ ബിസിസിഐ തന്നെ നിര്‍ദേശിച്ചിരുന്നു. ലോകകപ്പിനു പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കു അമിത ഭാരം നല്‍കാതിരിക്കാന്‍ ഫ്രാഞ്ചൈസികള്‍ ശ്രദ്ധിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

തോളുയര്‍ത്തിയിട്ടില്ല

തോളുയര്‍ത്തിയിട്ടില്ല

പരിക്കിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ കുറച്ചുനേരം കിടന്ന ബുംറയ്ക്ക് അരികിലേക്ക് മുംബൈ ക്യാപ്റ്റന്‍ രോഹിതുള്‍പ്പെടുള്ളവര്‍ ഓടിയെത്തിയിരുന്നു. മുംബൈ ടീം ഫിസിയോയും ഉടന്‍ ഗ്രൗണ്ടിലേക്കു വന്നു. ഇന്നിങ്‌സിലെ അവസാന പന്ത് കൂടി ആയതിനാല്‍ ബുംറ ഡ്രസിങ് റൂമിലേക്ക് തിരിച്ചുപോവുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം ഒരു തവണ പോലും ബുംറ തോളുയര്‍ത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് താരത്തിനു അവസാനായി പരിക്കേല്‍ക്കുന്നത്. അന്നു റിട്ടേണ്‍ ക്യാച്ചെടുക്കുന്നതിനിടെ ബുംറയുടെ കൈവിരലിനു പരിക്കേല്‍ക്കുകയായിരുന്നു.

Story first published: Monday, March 25, 2019, 12:19 [IST]
Other articles published on Mar 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+