ഓസ്പിന നാട്ടിലേക്ക് മടങ്ങി; പരാഗ്വേയ്‌ക്കെതിരെ കൊളംബിയന്‍ വല കാക്കാന്‍ വര്‍ഗാസോ മൊന്റെറോയോ
ബൊഗോട്ട: കോപ്പ അമേരിക്കയില്‍ അവസാന ഗ്രൂപ്പ് മത്സരത്തിനൊരുങ്ങുന്ന കൊളംബിയ ആശങ്കയിലാണ്. വിശ്വസ്തനായ കാവല്‍ക്കാരന്‍ ഡേവിഡ് ഓസ്പിന ടീം വിട്ട് നാട്ടിലേക്ക് മടങ്ങിയതാണ് കോച്ച് കാര്‍ലോസ് ക്വിറോസിനെ ആശങ്കയിലാക്കുന്നത്. കാമിലോ വര്‍ഗാസിനെയോ അല്‍വാറോ മൊണ്ടെറോയെയോ ആയിരിക്കും അടുത്ത മത്സരത്തില്‍ കൊളംബിയ ഗോള്‍കീപ്പറായി ഉള്‍പ്പെടുത്തുക.
ഞായറാഴ്ച പരാഗ്വേയ്‌ക്കെതിരേയാണ് ഗ്രൂപ്പ് ബിയില്‍ കൊളംബിയയുടെ അവസാന മത്സരം. ആദ്യ രണ്ട് കളികളും ജയിച്ച കൊളംബിയ ആറ് പോയിന്റുമായി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയതാണ്. കളിച്ച രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ പരാഗ്വേയ്ക്ക് രണ്ട് പോയിന്റാണുള്ളത്.

വ്യക്തിപരമായ കാരണങ്ങളാല്‍ ഓസ്പിന താത്കാലികമായി ടീമിനൊപ്പം ഉണ്ടാവില്ലെന്നും കോപ്പയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കളിക്കില്ലെന്നും കൊളംബിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഡേവിഡ് ഓസ്പിനയുടെ പിതാവ് ഹെര്‍നന്‍ ഓസ്പിന രോഗബാധിതനായി ആഴ്ചകളായി ആശുപത്രിയില്‍ കഴിയുകയാണെന്നും അദ്ദേഹത്തെ കാണാനാണ് ഓസ്പിന വന്നതെന്നും കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസങ്ങളില്‍ ഹെര്‍നന്‍ ഓസ്പിനയുടെ നില മോശമായതായും റിപ്പോര്‍ട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications