ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരു വയസ്, ട്രിബ്യൂട്ടൊരുക്കി ആരാധകര്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല, ലോക ക്രിക്കറ്റിന്റെ ഇതിഹാസമായിരുന്നു എംഎസ് ധോണി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനും വിക്കറ്റ് കീപ്പറും ഫിനിഷറുമായി എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഒന്നേക്ക് ഒരു വര്‍ഷം. 2019ലെ ഏകദിന ലോകകപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്ന ധോണിയുടെ മടങ്ങിവരവ് വാര്‍ത്തക്കായി കാത്തിരുന്ന ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി 2020 ആഗസ്റ്റ് 15നാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
വൈകീട്ട് 7.29ന് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ധോണി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് കളഞ്ഞു. മൂന്ന് ഐസിസി കിരീടം സ്വന്തമാക്കിയ ഏക നായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി 2019ലെ ഏകദിന ലോകകപ്പ് കിരീടത്തോടെ വിരമിക്കാമെന്ന് സ്വപ്‌നം കണ്ടെങ്കിലും നിര്‍ഭാഗ്യം വേട്ടയാടി.
ഇന്ത്യക്കായി 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും 98 ടി20യില്‍ നിന്ന് 1617 റണ്‍സും നേടിയിട്ടുള്ള ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ട്രിബ്യൂട്ടൊരുക്കിയാണ് ആരാധകര്‍ അദ്ദേഹത്തോടുള്ള ആരാധന പ്രകടിപ്പിക്കുന്നത്. വിക്കറ്റിന് പിന്നിലും ഫിനിഷറെന്ന നിലയിലും ധോണി ഇന്ത്യക്കായി കാഴ്ചവെച്ചത് പകരം വെക്കാനില്ലാത്ത പ്രകടനം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനായി ധോണി തുടരുകയാണ്. 2021 സീസണിന്റെ രണ്ടാം പാദം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണി. ഇതിന്റെ ഭാഗമായി അദ്ദേഹം ചെന്നൈയിലെത്തിയിട്ടുണ്ട്. 40കാരനായ ധോണിയെ ക്രിക്കറ്റ് ജഴ്‌സിയില്‍ കാണാന്‍ സാധിക്കുന്ന അവസാന സീസണായി ഇത് മാറിയേക്കാം. ഇൗ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്താനാണ് സാധ്യത.
ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഇതേ ദിവസമാണ് മറ്റൊരും ഇന്ത്യന്‍ താരമായ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സുരേഷ് റെയ്‌നയും ധോണിയും തമ്മിലുള്ള അടുത്ത സൗഹൃദമാണ് ഇരുവരുടെയും വിരമിക്കല്‍ തീരുമാനത്തിലും കണ്ടത്. എന്തായാലും ധോണിയെന്ന വിസ്മയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അവസാനിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു എന്നത് ആരാധകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നതാണ് വാസ്തവം. അത്രത്തോളം ധോണിയെന്ന താരം ആരാധകരെ സ്വാധീനിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications