Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Happy birthday Dhoni: അസിന്‍ മുതല്‍ ദീപിക വരെ, ധോണിയെന്ന 'പ്രണയനായകന്‍'

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ഇന്നു 41ാം പിറന്നാള്‍ മധുരം. റാഞ്ചിയില്‍ നിന്നുള്ള ഈ നീളന്‍ മുടിക്കാരന്‍ ഒരു കൊടുങ്കാറ്റ് പോലെയാണ് ഇന്ത്യന്‍ ടീമിലേക്കു വരുന്നത്. വെടിക്കെട്ട് ബാറ്ററായി തുടങ്ങി, മിന്നല്‍ സ്റ്റംപിങുകളിലൂടെയും, ഹൃദയമിടിപ്പ് കൂട്ടുന്ന ഫിനിഷിങിലൂടെയും മഹി ഇന്ത്യന്‍ രോമാഞ്ചമായി മാറി.

ഇതിനിടെ നായകസസ്ഥാനത്തേക്കും വന്ന അദ്ദേഹം ഇന്ത്യയുടെ ലോകകപ്പ് കാത്തിരിപ്പിനു അന്ത്യവും കുറിച്ചു. ഒരു ലോകകപ്പെങ്കിലും ആഗ്രഹിച്ച ഇന്ത്യക്കു ധോണി സമ്മാനിച്ചത് രണ്ടു ലോകകിരീടങ്ങളായിരുന്നു. കൂടാതെ ഒരു ഐസിസി ട്രോഫിയും അദ്ദേഹം ഇന്ത്യയിലേക്കു കൊണ്ടുവന്നു.

1

രോഹിത് ശര്‍മയെന്ന മധ്യനിര ബാറ്ററെ ഓപ്പണറാക്കി വിപ്ലവത്തിനു തുടക്കമിട്ട ധോണി ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ മാച്ച് വിന്നര്‍മാരെയെല്ലാം വളര്‍ത്തിയെടുത്ത് ഇന്ത്യയുടെ മുന്നണിപ്പോരാളികളാക്കി മാറ്റിയെടുത്തു. ഇവ കൂടാതെ ഒരുപാട് അവിസ്മരണീയ വിജയങ്ങളിലും ടീമിനു സമ്മാനിച്ചാണ് ധോണി ഇന്ത്യന്‍ കുപ്പായമഴിച്ചത്. കളിക്കളത്തിനു പുറത്ത് ഒതുങ്ങിക്കൂടി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം സോഷ്യല്‍ മീഡിയകളിലും ഒട്ടും സജീവമല്ല. എങ്കിലും കരിയറിന്റെ ആദ്യകാലങ്ങളില്‍ ധോണിയും ചില പ്രണയ ബന്ധങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഇവര്‍ ആരൊക്കെയായിരുന്നുവെന്നു നോക്കാം.

2

എംഎസ് ധോണിയുടെ ആദ്യത്തെ പ്രണയ നായിക പ്രിയങ്ക ജായായിരുന്നു. ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാവുന്നതിലും മുമ്പായിരുന്നു ഇത്. പക്ഷെ ഈ പ്രണയം ദുരന്തത്തിലാണ് കലാശിച്ചത്. ഒരു കാറപകടത്തില്‍ പ്രിയങ്ക മരണപ്പെടുകയായിരുന്നു. ഇതു ധോണിയെ മാനസികമായി ഉലയ്ക്കുകയും ചെയ്തിരുന്നു.
ധോണിയുടെ ആത്മകഥ എംഎസ് ധോണിയെന്ന പേരില്‍ വെള്ളിത്തിരയില്‍ വന്നപ്പോള്‍ ഈ പ്രണയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലോകമറിയുകയും ചെയ്തിരുന്നു. ഈ സിനിമയില്‍ ധോണിയായി സുശാന്ത് സിങ് രാജ്പൂത് അഭിനയിച്ചപ്പോള്‍ പ്രിയങ്കയായത് ദിശ പടാനിയായിരുന്നു.

ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്

3

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം പ്രശസ്ത തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മിയുമായി ചേര്‍ത്ത് എംഎസ് ധോണിയുടെ പേരില്‍ പല ഗോസിപ്പുകളും വന്നിരുന്നു. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ധോണി സിഎസ്‌കെയുടെ നായകനായ സമയത്തായിരുന്നു റായിയെ പരിചയപ്പെടുന്നത്.
അന്നു ഐപിഎല്‍ പാര്‍ട്ടികളില്‍ പലപ്പോഴും ധോണിക്കൊപ്പം നടിയും കാണപ്പെട്ടിരുന്നു. പക്ഷെ ഈ ബന്ധം അധികകാലം നീണ്ടില്ല. ധോണിയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കലും പോവാത്ത മുറിപ്പാട് എന്നായിരുന്നു റായ് പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞത്.

3

കോമഡി നൈറ്റ് വിത്ത് കപില്‍ എന്ന കപില്‍ ശര്‍മ ഷോയുടെ പ്രൊഡ്യൂസറും കണ്ടന്റ് ഡയറകറുമെല്ലാമായ പ്രീതി സിമോസുമായി ബന്ധപ്പെടുത്തിയും എംഎസ് ധോണിയെക്കുറിച്ച് കഥകള്‍ വന്നിരുന്നു. ഇപ്പോഴും നല്ല സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായുള്ള പരിചയമാണ് ഇവര്‍ തമ്മിലുള്ളത്.

ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത

5

ബോളിവുഡ് സുന്ദരി ദീപിക പദുകോണായിരുന്നു എംഎസ് ധോണിയുടെ മറ്റൊരു 'കാമുകി'. 2007ല്‍ ഓം ശാന്തി ഓം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ അരങ്ങേറിയ ദീപികയോടു ധോണിക്കു ആ സമയത്ത് കടുത്ത ഇഷ്ടമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ചില പൊതുവേദികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോള്‍ അതു ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

6

മലയാളിയും പ്രശസ്ത തെന്നിന്ത്യന്‍ നടിയുമായ അസിനായിരുന്നു എംഎസ് ധോണിക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ മറ്റൊരു സെലിബ്രിറ്റി. ധോണിയും അസിനും തമ്മില്‍ അടുപ്പത്തിലാണെന്നു പല ദേശീയ മാധ്യമങ്ങളും അന്നു റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ധോണിയും അസിനും പരിചയപ്പെടുന്നത്. പിന്നീട് സുഹൃത്തുക്കളായി മാറുകയുമായിരുന്നു.

Story first published: Thursday, July 7, 2022, 11:16 [IST]
Other articles published on Jul 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+