വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമാന്‍ ഫുട്‌ബോള്‍ പരിശീലകന്‍ എര്‍വിന്‍ കോമാനെ പുറത്താക്കി

മസ്‌കറ്റ്: ഒമാന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ എര്‍വിന്‍ കോമാനെ പുറത്താക്കി. ഗള്‍ഫ് കപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി. പിം വെര്‍ബീക്കിന്റെ പരിശീലകനത്തില്‍ ഒമാന്‍ നേരത്തെ കിരീട ജേതാക്കളായിരുന്നു. എന്നാല്‍ ഈവര്‍ഷം ആദ്യം ചുമതലയേറ്റ കോമാന് ടീമിനെ നോക്കൗട്ട് ഗ്രൂപ്പിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ഗോള്‍ശരാശരിയിലാണ് സെമി ഫൈനലില്‍ എത്താതെ ഒമാന്‍ പുറത്തായത്.

ടെക്‌നിക്കല്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒമാന്‍ പ്രകടനത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്‌തെന്ന് ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഖത്തറില്‍ നടന്ന 24-ാമത് ഗള്‍ഫ് കപ്പില്‍ ടീമിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലെത്താന്‍ കഴിയാത്തതിനാല്‍ കോമാന്റെ സേവനം അവസാനിപ്പിക്കുകയാണെന്നും അസോസിയേഷന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഐപിഎല്‍: കെകെആര്‍ ക്യാപ്റ്റനായി കാര്‍ത്തിക് വേണ്ട... പകരം ഈ താരം വരട്ടെ, നിര്‍ദേശവുമായി ഗംഭീര്‍ഐപിഎല്‍: കെകെആര്‍ ക്യാപ്റ്റനായി കാര്‍ത്തിക് വേണ്ട... പകരം ഈ താരം വരട്ടെ, നിര്‍ദേശവുമായി ഗംഭീര്‍

Oman sacked football coach Erwin Koeman

കിരീടം നിലനിര്‍ത്താനായി ടൂര്‍ണമെന്റിലിറങ്ങിയ ഒമാന്‍ ആദ്യമത്സരത്തില്‍ ബഹ്‌റെയ്‌നുമായി ഗോള്‍രഹിത സമനിലയില്‍ കുടുങ്ങി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യയുമായി തോല്‍ക്കുകയും ചെയ്തതോടെ ഒമാന് സെമിയിലേക്ക് ഇടംലഭിച്ചതുമില്ല. അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാന്‍, ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഖത്തര്‍ ആണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത്. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് അടുത്ത റൗണ്ടിലെത്താം.

Story first published: Monday, December 16, 2019, 16:47 [IST]
Other articles published on Dec 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X