Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സ് ഈ വര്‍ഷമില്ല? അടുത്ത വര്‍ഷത്തേക്കു മാറ്റും, സൂചന നല്‍കി ഐഒസി

ടോക്കിയോ: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തില്‍ പ്രതിസന്ധിയിലായ ടോക്കിയ ഒളിംപിക്‌സ് ഈ വര്‍ഷം നടക്കാന്‍ സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്. വിശ്വകായിക മേള 2021ലേക്കു നീട്ടി വയ്ക്കാന്‍ ആലോചിക്കുന്നതായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗം സൂചിപ്പിച്ചു. ജൂലൈ 24നായിരുന്നു ടോക്കിയോ ഒളിംപിക്‌സ് ആരംഭിക്കാനിരുന്നത്. ഗെയിംസിനു മുന്നോടിയായി ദീപശിഖ ദിവസങ്ങള്‍ക്കു മുമ്പ് ജപ്പാനിലെത്തുകയും ചെയ്തിരുന്നു.

olympics

2021ലായിരിക്കും ഒളിംപിക്‌സെന്ന് ഐഒസി അംഗം ഡിക്ക് പൗണ്ടാണ് യുഎസ്എ ടുഡൈയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. ഒളിംപിക്‌സ് നീട്ടി വയ്ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നു തനിക്കു വിവരം ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ഈ വര്‍ഷം ജൂലൈ 24നു ഗെയിംസ് ആരംഭിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞതായും പൗണ്ട് പറഞ്ഞു.

ഒളിംപിക്‌സിന് തങ്ങള്‍ സംഘത്തെ അയക്കില്ലെന്നു ബ്രിട്ടീഷ് ഒൡപിക് അസോസിയേഷന്‍ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഗെയിംസ് 2021ലേക്കു നീട്ടി വയ്ക്കുകയെന്ന തീരുമാനത്തിലേക്ക് ഐഒസി എത്തിച്ചേര്‍ന്നതെന്നാണ് വിവരം. നേരത്തേ കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഒളിംപിക്‌സില്‍ പങ്കെടുക്കില്ലെന്നു നിലപാട് സ്വീകരിച്ചിരുന്നു. കൊറോണ ഭീതിയെ തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങള്‍ ഒളിംപിക്‌സില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ഉറപ്പാവുകയും ചെയ്തിരുന്നു. ഒളിംപിക്‌സ് റദ്ദാക്കുകയെന്നത് തങ്ങളുടെ പരിഗണനയില്ലെന്നും നീട്ടി വയ്ക്കുക മാത്രമാണ് ഏക ഓപ്ഷനെന്നുമാണ് ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

ഒളിംപിക്‌സ് മാറ്റി വയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് ലോക അത്‌ലറ്റിക്‌സ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ കഴിഞ്ഞ ദിവസം ഐഒസി പ്രസിഡന്റ് തോമസ് ബാക്കിന് കത്തയച്ചിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ ഒളിംപിക്‌സ് നടത്തുകയെന്നത് അസാധ്യമാണെന്നും കോ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒളിംപിക്‌സ് നീട്ടി വയ്ക്കണമെന്ന് ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷെ എന്തു വില കൊടുത്തും നമുക്ക് ഒളിംപിക്‌സ് നടത്താന്‍ സാധിക്കില്ല. അത്‌ലറ്റുകളുടെ സുരക്ഷ മാനിക്കാതെ എങ്ങനെ ഗെയിംസ് സംഘടിപ്പിക്കാനാവുമെന്നം കോ ചോദിച്ചിരുന്നു. ഒളിംപിക്‌സിനെക്കുറിച്ച് വളരെ വേഗം തന്നെ ഐഒസി തീരുമാനം കൈക്കൊള്ളണമെന്നും കോ ആവശ്യപ്പെട്ടിരുന്നു..

ഒളിംപിക്‌സ് 2022ലേക്കു മാറ്റിവയ്ക്കണമെന്നു അമേരിക്കയുടെ മുന്‍ ഇതിഹാസ അത്‌ലറ്റ് കാള്‍ ലൂയിസും ആവശ്യപ്പെട്ടിരുന്നു. 2022ലേക്കു ഗെയിംസ് മാറ്റിയാല്‍ നമുക്ക് സമ്മര്‍ ഒളിംപിക്‌സും വിന്റര്‍ ഒളിംപിക്‌സും ഒരേ വര്‍ഷമാക്കാം. അങ്ങനെ വരുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Tuesday, March 24, 2020, 9:41 [IST]
Other articles published on Mar 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+