Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ചരിത്രമെഴുതപ്പെട്ടു, ഈ ദിനം എക്കാലവും ഓര്‍ക്കപ്പെടും, നീരജിനെ പ്രശംസിച്ച് മോദി

ടോക്കിയോ: അത്‌ലറ്റിക്‌സില്‍ ചരിത്രത്തില്‍ ആദ്യമായി ഒരിന്ത്യന്‍ താരം സ്വര്‍ണ മെഡലിന് അര്‍ഹനായിരിക്കുകയാണ്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ചരിത്രം തിരുത്തിയത്. താരത്തിനെ കായിക ലോകവും രാഷ്ട്രീയ പ്രമുഖരും പ്രശംസ കൊണ്ട് മൂടുകയാണ്. ടോക്കിയോയില്‍ ചരിത്രമെഴുതപ്പെട്ടു. നീരജ് ചോപ്ര ഇന്ന് സ്വന്തമാക്കിയ നേട്ടം എക്കാലവും ഓര്‍ക്കപ്പെടും. അതിഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സ്വര്‍ണം നേടിയതില്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.

1

രാഷ്ട്രപതി രാംനാഥ് കോവിന്ദും താരത്തെ പ്രശംസിച്ചു. അഭൂതപൂര്‍വമാണ് വിജയമാണ് നീരജ് ചോപ്ര നേടിയത്. എല്ലാ അതിര്‍ വരമ്പുകളെയും തകര്‍ത്ത് ചരിത്രമെഴുതിയിരിക്കുകയാണ് താങ്കള്‍. നിങ്ങളുടെ നേട്ടം ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് പ്രചോദനമേകും. മനസ്സുനിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രശംസയുമായി എത്തി. വളരെ മികച്ച നേട്ടം നീരജ് ചോപ്ര, ചരിത്രമെഴുതി നിങ്ങള്‍ക്ക് നിങ്ങള്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തിയിരിക്കുകയാണ്. നിങ്ങളുടെ നേട്ടം അത്‌ലറ്റിക്‌സ് ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണെന്ന് വെങ്കയ്യ നായിഡു ട്വീറ്റര്‍ ചെയ്തു.

ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് എന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ നീരജ് ചോപ്രയെ വിശേഷിപ്പിച്ചത്. നിങ്ങളുടെ ആ തകര്‍പ്പന്‍ ത്രോയ്ക്ക് ഒരുപാട് ആര്‍പ്പുവിളികള്‍ക്ക് അര്‍ഹതയുണ്ട്. നിങ്ങളുടെ പേര്, ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെടുമെന്നും അനുരാഗ് താക്കൂര്‍ കുറിച്ചു. നിയമ മന്ത്രി കിരിണ്‍ റിജിജുവും പ്രശംസയുമായി എത്തി. ചരിത്രം കുറിച്ചു, മില്‍ഖാ സിംഗ് ജിയുടെ ആഗ്രഹം സഫലമായി. ഇന്ത്യ അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം ഒളിമ്പിക്‌സില്‍ നേടി. ഇത് ഇന്ത്യക്ക് സുവര്‍ണ നിമിഷമാണ് ഈ ചരിത്ര നേട്ടത്തിന് നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രശംസയുമായി എത്തി. നീരജ് ചോപ്ര ചരിത്രമെഴുതി, മനോഹരമായ പ്രകടനമായിരുന്നു. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലുമാണ് ഇത്. രാജ്യത്തിനാകെ ഇത് അഭിമാനമാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അഭിനന്ദങ്ങളുമായി രംഗത്തെത്തി. ചരിത്രമെഴുതപ്പെട്ടു, സ്വര്‍ണം നേടിയത് അഭിമാനിക്കാവുന്നതിലും അപ്പുറമുള്ള നേട്ടമാണ്. ഈ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു. അഭിനന്ദനങ്ങള്‍ നീരജ് ചോപ്ര ഇങ്ങനെയാണ് മമത ബാനര്‍ജി കുറിച്ചത്.

ഇന്ത്യ ഇന്ന് തിളങ്ങുന്നത് നിങ്ങള്‍ കാരണമാണ് നീരജ്. ത്രിവര്‍ണ പതാകയേന്തിയ നിങ്ങളുടെ ജാവലിന്‍ എല്ലാ ഇന്ത്യക്കാരന്റെയും അഭിമാനമായിരിക്കുകയാണ്. ഇന്ത്യന്‍ കായിക ലോകത്തിന് വല്ലാത്തൊരു നിമിഷമാണ് ഇതെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. അതൊരു സ്വര്‍ണമാണ്. എല്ലാവിധ അഭിനന്ദനങ്ങളും നീരജ് ചോപ്ര. ആനന്ദത്തിന്റെ കോടാനുകോടി കണ്ണീരിന് നിങ്ങളാണ് കാരണക്കാരനെന്നും ബോളിവുഡ് താരം അക്ഷയ് കുമാര്‍ കുറിച്ചു.

ചിത്രം : ട്വിറ്റർ

Story first published: Sunday, August 8, 2021, 11:17 [IST]
Other articles published on Aug 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+