Olympics 2021: മലയാളി താരം അലെക്‌സ് ആന്റണിക്ക് വിജയാശംസകള്‍ നേര്‍ന്ന് ശശി തരൂര്‍
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി ട്രാക്കിലിറങ്ങുന്ന മലയാളി അത്‌ലറ്റ് അലെക്‌സ് ആന്റണിക്കു വിജയാസംശകള്‍ നേരിന്നിരിക്കുകയാണ് ശശി തരൂര്‍ എംപി. ട്വിറ്ററിലൂടെയായിരുന്നു അലെക്‌സിന്റെ ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം ആശംകള്‍ അറിയിച്ചത്. 4-400 മീറ്റര്‍ മിക്സഡ് റിലേ ടീമിലാണ് താരം ഇടം പിടിച്ചിട്ടുള്ളത്.

ടോക്കിയോ ഒളിംപ്കിസ് മീറ്റര്‍ റേസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എന്റെ നിയോജകമണ്ഡമായ തിരുവനന്തപുരത്തെ പുല്ലുവിളയെന്ന തീരദേശത്തു നിന്നുള്ള അലെക്‌സ് ആന്റണിക്ക് എല്ലാ ആശംസകളും നേരുന്നു. അഭിമാന നിമിഷമാണിത്! അലെക്‌സിന് വിജയം കൈവരിക്കാനാവട്ടെയെന്നു ആശംസിക്കുകയാണ് എന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്.
26 പേരുള്‍പ്പെടുന്ന സംഘമാണ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങുന്നത്. ജൂലൈ 31 മുതല്‍ ആഗസ്റ്റ് ആറു വരെയാണണ് അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ നടക്കുന്നത്.
ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീം
പുരുഷവിഭാഗം:
അവിനാഷ് സാബിള്‍ (3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്), എംപി ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), എം ശ്രീശങ്കര്‍ (ലോംഗ്ജമ്പ്); തജീന്ദര്‍പാല്‍ സിംഗ് (ഷോട്ട് പുട്ട്), നീരജ് ചോപ്ര, ശിവ്പാല്‍ സിംഗ് (ജാവലിന്‍ ത്രോ), കെ ടി ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ രോഹില്ല (20 കിലോമീറ്റര്‍ നടത്തം), ഗുര്‍പ്രീത് സിംഗ് (50 കിലോമീറ്റര്‍ നടത്തം), അമോജ് ജേക്കബ്, അരോക്കിയ രാജീവ്, മുഹമ്മദ് അനസ്, നാഗനാഥന്‍ പാണ്ഡി, നോവ നിര്‍മ്മല്‍ ടോം 4x400 മീ റിലേ) സര്‍ത്തക് ഭാംബ്രി, അലക്‌സ് ആന്റണി (4 x 400 മീറ്റര്‍ മിക്സഡ് റിലേ)
വനിതാ വിഭാഗം:
ദ്യുതി ചന്ദ് (100 മീറ്റര്‍, 200 മീറ്റര്‍); കമല്‍പ്രീത് ക കൗര്‍, സീമ ആന്റില്‍ പുനിയ (ഡിസ്‌കസ് ത്രോ), അന്നു റാണി (ജാവലിന്‍ ത്രോ), ഭാവന ജാട്ട്, പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റര്‍ നടത്തം), രേവതി വീരമണി, സുഭ വെങ്കിടേശന്‍, ധന്‍ലക്ഷ്മി ശേഖര്‍ (മിക്‌സഡ് 4x400 മീറ്റര്‍ റിലേ).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications