Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: രാജ്യം നന്ദി പറയുന്നു, മുംബൈക്കാരന്- നീരജിന്റെ സ്വര്‍ണത്തിനു ഒരു അവകാശി കൂടി!

1

ടോക്കിയോ ഒളിംപിക്‌സില്‍ രാജ്യം മുഴുവന്‍ നീരജ് ചോപ്രയുടെ സ്വര്‍ണ മെഡലില്‍ അഭിമാനം കൊള്ളുമ്പോള്‍ അതില്‍ മറ്റൊരുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. കാരണം ആ വ്യക്തിയുടെ കരങ്ങളാണ് നീരജിന്റെ കൈളളെ സുവര്‍ണകരങ്ങളായി വാര്‍ത്തെടുത്തത്. മുംബൈയിലെ പ്രശസ്തനായ ഓര്‍ത്തോപീഡിക് സര്‍ജനായ ദിന്‍ഷോ പര്‍ദിവാലയാണ് ഈ വ്യക്തി. 2019ല്‍ കരിയര്‍ തന്നെ ഒരു പക്ഷെ അവസാനിച്ചേക്കാവുന്ന പരിക്ക് നീരജിനു പിടിപെട്ടിരുന്നു. താരത്തിന്റെ കൈമുട്ടിനായിരുന്നു പരിക്ക്. ഇനിയൊരു പക്ഷെ നീരജിന് മല്‍സരരംഗത്തു തുടരാന്‍ കഴിയുമോയെന്നു പോലും ആശങ്കപ്പെട്ട സമയായിരുന്നു ഇത്. പക്ഷെ പര്‍ദിവാല നീരജിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു.

നീരജിനെ മാത്രമല്ല പ്രശസ്തരായ പല കായിക താരങ്ങളുടെയും കരിയറിനു പുതിയൊരു ദിശ കാണിച്ച ഡോക്ടര്‍ കൂടിയാണ് പര്‍ദിവാല. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവരെക്കൂടാതെ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, വിനേഷ് ഫോഗട്ട് എന്നിവരും നേരത്തേ അദ്ദേഹത്തിന്റെ ചികില്‍സയില്‍ കഴിഞ്ഞിട്ടുള്ളവരാണ്.

കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെ സംഭവിച്ചില്ലായിരുന്നെങ്കില്‍ വീണ്ടുമൊരിക്കല്‍ കൂടി ജാവലിന്‍ എറിയാന്‍ നീരജിനു സാധിക്കില്ലായിരുന്നുവെന്നു സ്വര്‍ണമെഡല്‍ വിജയത്തെക്കുറിച്ച് അറിഞ്ഞ ശേഷം പര്‍ദിവാല വികാരധീനനായി പ്രതികരിച്ചു. കൈമുട്ടിന്റെ വേദനയോടെയായിരുന്നു നീരജിന്റെ പരിക്കിന്റെ തുടക്കം. ഇതു പിന്നീട് ഗുരുതരമാവുകയായിരുന്നു. തുടര്‍ന്നു 2019ല്‍ ദോഹയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടിവന്നു.

2

2019 മേയ് 23നായിരുന്നു കോകില്‍ബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ വച്ച് ഞാന്‍ നീരജിനു ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തെ സംബന്ധിച്ച് വളരെ ഗുരുതരമായ സര്‍ജറിയായിരുന്നു ഇത്. കാരണം ത്രോ ചെയ്യുന്ന ഒരു അത്‌ലറ്റെന്ന നിലയില്‍ നീരജിന് ത്രോ ചെയ്യാന്‍ പോലുമായില്ല. കൈമുട്ടിലെ ശക്തമായ വേദനയായിരുന്നു കാരണം. അദ്ദേഹത്തിന്റെ കൈമുട്ട് ലോക്ക് ചെയ്തതു പോലെയൊരു പൊസിഷനിലായിരുന്നു, എവിടെയോ ഉടക്കി നില്‍ക്കുതു പോലെ കാണപ്പെട്ടു. അകത്തുള്ള കോശങ്ങള്‍ മുറിഞ്ഞുപോയിരുന്നു. ഈ കോശങ്ങള്‍ നീക്കം ചെയ്യുകയും ഒപ്പം നന്നാക്കുകയും വേണ്ടിയിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട വളരെ ബുദ്ധിമുട്ടേറിയ സര്‍ജറിയായിരുന്നു അത്. ശസ്ത്രക്രിയക്കു ശേഷം നാലു മാസത്തോളം നീരജ് വിശ്രമത്തിലായിരുന്നുവെന്നും ധീരുബായി അംബാനി ആശുപത്രിയിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍, ആര്‍ത്രോസ്‌കോപ്പി ആന്റ് ഷോള്‍ഡര്‍ സര്‍വീസ് മേധാവിയുമായ പര്‍ദിവാല വിശദീകരിച്ചു.

ഫോഗട്ട് സഹോദിമാരും ചില സുഹൃത്തുക്കളുമായിരുന്നു പര്‍ദിവാലയെക്കുറിച്ച് നീരജിനോടു സൂചിപ്പിക്കുന്നത്. നേരത്തേ ഞാന്‍ തോളിനം കാല്‍മുട്ടിനും ശസ്ത്രക്രിയ ചെയ്തിട്ടുള്ള ഫോഗട്ട് സഹോദരിമാര്‍ നല്‍കിയ ധൈര്യമാണ് തന്നെ സമീപിക്കാന്‍ പ്രേരിപ്പിച്ചതെന്നു നീരജ് പറഞ്ഞിരുന്നു. തങ്ങളെപ്പോലെ പല അത്‌ലറ്റുകളും ശസ്ത്രക്രിയക്കു വിധേയരായ ശേഷം മല്‍സരരംഗത്തേക്കു ശക്തമായി മടങ്ങി വന്നിട്ടുണ്ടെന്ന ഫോഗട്ട് സഹോദരിമാരുടെ വാക്കുകളാണ് തനിക്കു ആത്മവിശ്വാസമേകിയതെന്നും നീരജ് നേരിട്ടു പറഞ്ഞതായി പര്‍ദിവാല വ്യക്തമാക്കി. ശരിയായ സമയത്തു ചികില്‍സിച്ചില്ലായിരുന്നെങ്കില്‍ അതു നീരജിന്റെ ഒളിംപിക് യോഗ്യതയെക്കൂടി ബാധിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിക്കേറ്റു തന്നെ സമീപിച്ച സമത്തു പോലും ടോക്കിയോയില്‍ തനിക്കു സ്വര്‍ണം നേടാനാവുമെന്ന ആത്മവിശ്വാസം നീരജിനുണ്ടായിരുന്നു. തനിക്കു സ്വര്‍ണം തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു നല്ല ഉറപ്പുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍പ്പോലും ഈ ആത്മവിശ്വാസം നീരജ് കൈവിട്ടിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമക്കിന്ന സമയത്തും നീരജ് എന്നോടു പറഞ്ഞത് ഞാന്‍ സ്വര്‍ണവുമായി ടോക്കിയോയില്‍ നിന്നു മടങ്ങിവരുമെന്നായിരുന്നു. മല്‍സരരംഗത്തേക്കു മടങ്ങിവരാനാവുമോയെന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തോടെയുള്ള ഈ വാക്കുകളെന്നും പര്‍ദിവാല ഓര്‍മിച്ചെടുത്തു.

Story first published: Sunday, August 8, 2021, 19:30 [IST]
Other articles published on Aug 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+