Olympics 2021: ഉദ്ഘാടനച്ചടങ്ങില്‍ മേരികോമും മന്‍പ്രീതും ഇന്ത്യയുടെ പതാകവാഹകര്‍

ടോക്കിയോ ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ആറു തവണ ലോക ബോക്‌സിങ് ചാംപ്യനായ വനിതാ താരം മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങും ഇന്ത്യയുടെ പതാകവാഹകരാവും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യക്കു വേണ്ടി രണ്ടു പേര്‍ ഉദ്ഘാടനച്ചടങ്ങില്‍ പതാകയേന്തുന്നത്.
ലിംഗസമത്വം ഉറപ്പു വരുത്തുന്നതിനായാണ് ഇത്തവണ ഓരോ പുരുഷ, വനിതാ താരങ്ങളെ പതാകവാഹകരായി തിരഞ്ഞെടുത്തതെന്നു ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി നരീന്ദര്‍ ബത്ര അറിയിച്ചു. ആഗസ്റ്റ് എട്ടിനു നടക്കുന്ന സമാപനച്ചടങ്ങില്‍ പുരുഷ ഗുസ്തി താരം ബജ്‌രംഗ് പുനിയയാണ് ഇന്ത്യക്കായി പതാകയേന്തുക. 2016ലെ കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയായിരുന്നു ഇന്ത്യയുടെ പതാകവാഹകന്‍.
126ഓളം അത്‌ലറ്റുകളും 75 ഒഫീഷ്യലുകളുമടക്കം 201 പേരുള്‍പ്പെടുന്ന സംഘത്തെയാണ് ടോക്കിയോ ഒളിംപിക്‌സിന് ഇന്ത്യ അയക്കുന്നത്. 56 ശതമാനം പുരുഷതാരങ്ങളും 44 ശതമാനം വനിതാ താരങ്ങളുമാണ് സംഘത്തിലുള്ളതെന്നു ഐഒഎ അറിയിച്ചു. 85 മെഡല്‍ ഇനങ്ങളിലായിരിക്കും ഇന്ത്യ മല്‍സരിക്കുന്നത്.
ബോക്‌സിങിലെ ഇതിഹാസതാരമായ മേരികോമിന്റെ കരിയറിലെ അവസാനത്തെ ഒളിംപിക്‌സ് കൂടിയായിരിക്കും ഇത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ അവര്‍ ഇന്ത്യക്കു വെങ്കലമെഡല്‍ സമ്മാനിച്ചിരുന്നു. ഇത്തവണ ടോക്കിയോയില്‍ മറ്റൊരു മെഡലോടെ ഉജ്ജ്വല കരിയറിനു തിരശീലയിടുകയാവും മേരികോമിന്റെ സ്വപ്‌നം. ഹോക്കി ടീം നായകനായ മന്‍പ്രീതിന്റെ മൂന്നാമത്തെ ഒൡപിക്‌സാണിത്. കഴിഞ്ഞ രണ്ടു ഒളിംപിക്‌സിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാംപ്യനായ ബജ്‌രംഗ് പുനിയയുടെ കന്നി ഒളിംപിക്‌സാണ് വരാനിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications