Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: മീരാഭായിലൂടെ വെള്ളി തുടക്കം, നീരജിലൂടെ സുവര്‍ണ സമാപ്തി, ഇന്ത്യയുടെ നേട്ടങ്ങള്‍

ടോക്കിയോ: ഒളിമ്പിക്‌സ് അവസാനിക്കുമ്പോള്‍ ഇന്ത്യ നിറഞ്ഞ മനസ്സോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഏഴ് മെഡലുകള്‍ എന്ന ചരിത്ര നേട്ടവുമായിട്ടാണ് ഇന്ത്യയുടെ മടക്കം. വിചാരിച്ച പലരും നിരാശപ്പെടുത്തെങ്കിലും ഇത്തവണ പ്രകടനം മെച്ചപ്പെടുത്താനായി എന്നതാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു എന്ന് വേണം പറയാന്‍. ആദ്യ ദിനം തന്നെ വെയ്റ്റ്‌ലിഫ്റ്റിംഗില്‍ മീരാഭായ് തീപ്പൊരിയായി. വെള്ളി നേടി താരം ഇന്ത്യയുടെ അഭിമാനമുയര്‍ത്തി. ആദ്യ ദിനം തന്നെ ഷൂട്ടര്‍മാരായ സൗരഭ് ചൗധരി, അഭിഷേക് വര്‍മ, ഇലവേനില്‍ വളരിവന്‍, അപൂര്‍വി ചണ്ഡേല എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

1

യോഗ്യതാ റൗണ്ടില്‍ സൗരഭ് ചൗധരി ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഏഴാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. മറ്റ് ഷൂട്ടര്‍മാരെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനവും സൗരഭിന്റേതായിരുന്നു. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഏക എന്‍ട്രി മീരാഭായ് ആയിരുന്നു. ഈ ഇനത്തില്‍ 2000ത്തില്‍ മെഡല്‍ നേടിയ ശേഷം ഇന്ത്യയുടെ ആദ്യത്തെ മെഡലാണ് മീരാഭായ് നേടിയത്. മൊത്തം 202 കിലോയാണ് താരം ഉയര്‍ത്തിയത്. ആദ്യത്തെ അവസരത്തില്‍ 87 കിലോയും രണ്ടാമത്തേതില്‍ 115 കിലോയും ചേര്‍ത്താണിത്. റിയോയിലെ സങ്കടമാണ് ഇപ്പോള്‍ ഇല്ലാതായതെന്ന് മീരാഭായ് പറഞ്ഞു.

ഫെന്‍സിംഗിലും ഇന്ത്യക്ക് ഭവാനിദേവിയെന്ന പുതിയ താരത്തെ ലഭിച്ചു. തുനീസ്യയെ നാദിയ ബെന്‍ അസീസിയെ അവര്‍ പരാജയപ്പെടുത്തിയിരുന്നു. മുന്നോട്ട് പോകാന്‍ സാധിച്ചില്ലെങ്കിലും വരും നാളുകള്‍ തന്റേതാവുമെന്ന് ഭവാനിയുടെ പ്രകടനത്തില്‍ വ്യക്തം. അതനു ദാസ് മുന്‍ ചാമ്പ്യന്‍ ഓ ജിന്‍യെക്കിനെ അട്ടിമറിച്ചതാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ബാക്കിയെല്ലാ ആര്‍ച്ചര്‍മാരും നിരാശപ്പെടുത്തി. മേരി കോം ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടതാണ് നിരാശപ്പെടുത്തുന്ന മറ്റൊരു ഫലം. ഒളിമ്പിക് ഗോദയില്‍ നിന്ന് അവര്‍ വിരമിക്കുകയും ചെയ്തു.

ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയിനാണ് ടെുത്ത് പറയേണ്ട മറ്റൊരു കാര്യം. ക്വാര്‍ട്ടറില്‍ തായ്‌വാന്റെ നീന്‍ ചിന്‍ ചെന്നിനെ താരം പരാജയപ്പെടുത്തി. സെമിയില്‍ അവര്‍ വീണെങ്കിലും മൂന്നാം സ്ഥാന പോരാട്ടത്തില്‍ അവര്‍ വിജയിച്ചു. വിജേന്ദറിനും മേരി കോമിനും ശേഷം മെഡല്‍ നേടുന്ന ബോക്‌സിംഗ് താരമായും ലവ്‌ലിന മാറി. ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേടിയ സിന്ധുവും പ്രതീക്ഷ തെറ്റിച്ചില്ല. ഇത്തവണ ഹേ ബിംഗ് ജാവോയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. വെങ്കലം ഉറപ്പിക്കുകയായിരുന്നു.

ഹോക്കി ടീം മുന്നേറിയതാണ് മറ്റൊരു നേട്ടം. പുരുഷ ടീം വെങ്കലം നേടി. വനിതാ ടീം നാലാം സ്ഥാനവും സ്വന്തമാക്കി. ഇരുടീമുകളും തോല്‍വികള്‍ക്ക് ശേഷം പുറത്തെടുത്ത പോരാട്ടവീര്യമായിരുന്നു ഒളിമ്പിക്‌സ് പ്രധാന ആകര്‍ഷണം. ഗുസ്തിയില്‍ രവികുമാര്‍ ദാഹിയയാണ് ഇത്തവണ താരമായത്. വിനേഷ് ഫോഗട്ട് അടക്കമുള്ളവര്‍ പുറത്തായത് നിരാശയുമായി. ബജ്‌റംഗ് പൂനിയ വെങ്കലവും ഗുസ്തിയില്‍ നേടി. അവസാന ഘട്ടത്തില്‍ ഇന്ത്യക്കായി നീരജ് ചോപ്ര സ്വര്‍ണം നേടിയതോടെ എല്ലാം ശുഭം. ഇന്ത്യയുടെ കുതിപ്പ് വെള്ളിയില്‍ തുടങ്ങി സ്വര്‍ണത്തില്‍ അവസാനിച്ചു എന്ന നേട്ടവും ടോക്കിയോയില്‍ സംഭവിച്ചു.

Story first published: Tuesday, August 10, 2021, 9:09 [IST]
Other articles published on Aug 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+