Olympics 2021: ഇന്ത്യ മെഡല്‍ നേടിയാല്‍ കോച്ചുമാര്‍ക്കും കോളടിക്കും- ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ഐഒഎ
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി മെഡല്‍ നേടുന്ന അത്‌ലറ്റുകള്‍ക്കു മാത്രമല്ല കോച്ചുമാര്‍ക്കും ആഹ്ലാദിക്കാന്‍ വകയുണ്ട്. പരിശീലകര്‍ക്കും ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ). സ്വര്‍ണ മെഡല്‍ ലഭിക്കുന്ന അത്‌ലറ്റുമാരുടെ പരിശീലകര്‍ക്കു 12.5 ലക്ഷം രൂപയാണ് ക്യാഷ് പ്രൈസ്. വെള്ളി നേടുന്നവര്‍ക്കു 10 ലക്ഷവും വെങ്കലത്തിനു 7.5 ലക്ഷവും ലഭിക്കും. വനിതകളുടെ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാബായ് ചാനുവിന്റെ കോച്ച് വിജയ് ശര്‍മയ്ക്കു ഇതോടെ 10 ലക്ഷം ക്യാഷ് പ്രൈസുണ്ടാവും.

ഒളിംപിക് മെഡല്‍ വിജയികളെ സൃഷ്ടിച്ചെടുക്കുന്ന കോച്ചുമാര്‍ക്കും നമ്മള്‍ പ്രതിഫലം നല്‍കേണ്ടതുണ്ട്. കായിക താരങ്ങളെ രാവും പകലും നയിച്ചു കൊണ്ടിരിക്കുന്നവരാണ് അവര്‍. കായിക താരങ്ങളെപ്പോലെ അവരും കഠിനാധ്വാനം നടത്തുന്നവരും ത്യാഗം ചെയ്യുന്നവരുമാണ് കോച്ചുമാരെന്നും ഐഒഎ ജനറല്‍ സെക്രട്ടറി രാജീവ് മെഹ്ത പറഞ്ഞു.
ഒളിംപിക്‌സില്‍ ഇത്തവണ സ്വര്‍ണ മെഡല്‍ നേടുന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കു 75 ലക്ഷം രൂപ ക്യാഷ് പ്രൈസ് കഴിഞ്ഞ ദിവസം ഐഒഎ പ്രഖ്യാപിച്ചിരുന്നു. വെള്ളി മെഡല്‍ വിജയികള്‍ക്കു 40 ലക്ഷവും വെങ്കല മെഡല്‍ ജേതാക്കള്‍ക്കു 25 ലക്ഷവും നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications