Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇന്ത്യയുടെ ആദ്യ ബാച്ച് ടോക്കിയോയില്‍, സംഘത്തിലുള്ളത് 88 പേര്‍

1

ടോക്കിയോ: ഈ മാസം 23ന് ആരംഭിക്കുന്ന ഒളിംപിക്‌സിനു മുന്നോടിയായി ഇന്ത്യയുടെ ആദ്യ ബാച്ച് ടോക്കിയോയിലെത്തി. 88 പേരാണ് ഈ ബാച്ചിലുള്ളത്. എട്ടു ഇനങ്ങളില്‍ മല്‍സരിക്കുന്ന താരങ്ങളും ഒഫീഷ്യല്‍സുമാണ് ഈ സംഘത്തിലുള്ളത്. അമ്പെയ്ത്ത്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഹോക്കി, ജൂഡോ, ജിംനാസ്റ്റിക്‌സ്, നീന്തല്‍, ഭാരോദ്വഹനം എന്നിവയില്‍ മാറ്റുരയ്ക്കുന്ന അത്‌ലറ്റുകളാണ് ഇക്കൂട്ടത്തിലുള്ളത്. ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു സംഘം ഇന്നു രാവിലെ ടോക്കിയോയില്‍ ലാന്‍ഡ് ചെയ്തത്.

88 പേരുള്‍പ്പെപ്പട്ട ബാച്ചിലെ 54 പേര്‍ അത്‌ലറ്റുകളാണ്. ശേഷിച്ചവര്‍ സപ്പോര്‍ട്ട് സ്റ്റാഫുമാരും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രതിനിധികളുമാണ്. ഇന്ത്യന്‍ അത്‌ലറ്റുകളെ സ്വീകരിക്കാന്‍ ക്യുറോബ് സിറ്റി പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ത്യന്‍ അത്‌ലറ്റുകളെ ക്യുറോബ് പിന്തുണയ്ക്കുന്നു, ചിയര്‍ 4 ഇന്ത്യ എന്ന ബാനറുമായിട്ടാണ് അവര്‍ അത്‌ലറ്റുകളെ വരവേറ്റത്.

2

ഗെയിംസില്‍ ഇന്ത്യക്കായി ഏറ്റവുമധികം താരങ്ങള്‍ മല്‍സരിക്കുന്നത് ഹോക്കിയിലാണ്. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ സംഘം വിമാനം കയറിയത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ടീമിനെ യാത്രയാക്കാന്‍ ഇവിടെയെത്തിയിരുന്നു. ആര്‍പ്പുവിളികളോടെയും കൈയടികളോടെയുമാണ് ഇന്ത്യന്‍ സംഘത്തെ ഇവിടെ നിന്നും യാത്രയാക്കിയത്. സംസ്ഥാന കായിക മന്ത്രി നിതീഷ് പ്രമാണിക്, സായ് ഡയറക്ടര്‍ സന്ദീപ് പ്രധാന്‍, ഐഒഎ ഒഫീഷ്യലുകള്‍ എന്നിവര്‍ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Story first published: Sunday, July 18, 2021, 17:10 [IST]
Other articles published on Jul 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+