
വിശ്വകായിക മാമാങ്കമായ ഒളിംപിക്‌സിന് ദീപം തെളിയാന്‍ ഇനി ആഴ്ചകള്‍ മാത്രം. ജപ്പാനിലെ ടോക്കിയോയില്‍ ഈ മാസം 23 മുതല്‍ ആഗസ്റ്റ് 8 വരെയാണ് ഒളിംപിക്‌സ് അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു നടക്കേണ്ടിയിരുന്ന മേളയാണ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം നടക്കാന്‍ പോവുന്നത്. പതിവുപോലെ വലിയ പ്രതീക്ഷകളുമായിട്ടാണ് ഇന്ത്യന്‍ സംഘം ടോക്കിയോയിലേക്കു വിമാനം കയറുക.
ഇതുവരെ നടന്ന ഒളിംപിക്‌സിന്റെ 31 എഡിഷനുകളില്‍ നമുക്ക് നേടാനായത് 28 മെഡലുകളാണ്. 2016ലെ റിയോ ഒളിംപിക്‌സിനേക്കാല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ ഓരോ അത്‌ലറ്റും വിവിധ മല്‍സര ഇനങ്ങളില്‍ ഇറങ്ങുന്നത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു ആറു മെഡലുകള്‍ ഇന്ത്യ കസ്ഥമാക്കിയിരുന്നു. 115 പേരാണ് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയിരിക്കുന്നത്. ഇവര്‍ ആരൊക്കെയെന്നറിയാം.

അമ്പെയ്ത്ത് (നാല് പേര്‍)
പുരുഷ വ്യക്തിഗത ഇനം
അതാനു ദാസ്
തരുണ്‍ദീപ് റായ്
പ്രവീണ്‍ യാദവ്
പുരുഷ ടീം
അതാനു ദാസ്
തരുണ്‍ദീപ് റായ്
പ്രവീണ്‍ യാദവ്
വനിതാ വ്യക്തിഗത ഇനം
ദീപിക കുമാരി
മിക്‌സഡ് ടീം
ദീപിക കുമാരി
അതാനു ദാസ്
അത്‌ലറ്റിക്‌സ് (19 പേര്‍)
ട്രാക്ക് ആന്റ് റോഡ് ഇവന്റ്‌സ്

പുരുഷ വിഭാഗം 400 മീ ഹര്‍ഡില്‍സ്
എംപി ജാബിര്‍
പുരുഷ വിഭാഗം 4-400 മീ റിലേ
മുഹമ്മദ് അനസ് യഹിയ
നോവ നിര്‍മല്‍ ടോം
അമോജ് ജേക്കബ്
അരോകിയ രാജീവ്
പുരുഷവിഭാഗം 20 കിമി നടത്തം
സന്ദീപ് കുമാര്‍
രാഹുല്‍ രോഹില
കെടി ഇര്‍ഫാന്‍
പുരുഷവിഭാഗം 300മീ സ്റ്റീപ്പ്ള്‍ചേസ്
അവിനാഷ് സേബിള്‍

വനിതകളുടെ 100 മീറ്റര്‍
ദ്യുതി ചന്ദ്
വനിതകളുടെ 200 മീറ്റര്‍
ദ്യുതി ചന്ദ്
വനിതകളുടെ 20 കിമി റേസ് വാക്ക്
പ്രിയങ്ക ഗോസ്വാമി
ഭാവ്‌ന ജാട്ട്
മിക്‌സഡ് 4-400 മീ റിലേ
ടീമിനെ പ്രഖ്യാപിച്ചിട്ടില്ല
ഫീല്‍ഡ് ഇവന്റ്‌സ്
പുരുഷ വിഭാഗം ജാവലിന്‍ ത്രോ
നീരജ് ചോപ്ര
ശിവ്പാല്‍ സിങ്
പുരുഷ വിഭാഗം ലോങ്ജംപ്
മുരളി ശ്രീശങ്കര്‍
പുരുഷവിഭാഗം ഷോട്ട്പുട്ട്
തജീന്ദര്‍പാല്‍ സിങ്
വനിതാ ഡിസ്‌കസ് ത്രോ
കമല്‍പ്രീത് കൗര്‍
സീമ പുനിയ
വനിതാ ജാവലിന്‍ ത്രോ
അന്നു റാണി

ബാഡ്മിന്റണ്‍ (നാലു പേര്‍)
പുരുഷ സിംഗിള്‍സ്
സായ് ബി പ്രനീത്
പുരുഷ ഡബിള്‍സ്
സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി
ചിരാഗ് ഷെട്ടി
വനിതാ സിംഗിള്‍സ്
പിവി സിന്ധു
ബോക്‌സിങ് (ഒമ്പത് പേര്‍)
പുരുഷ വിഭാഗം 52 കിഗ്രാം (ഫ്‌ളൈവെയ്റ്റ്)
അമിത് പംഗല്‍
പുരുഷ വിഭാഗം 63 കിഗ്രാം (ലൈറ്റ്‌വെയ്റ്റ്)
മനീഷ് കൗശിക്ക്
പുരുഷ വിഭാഗം 69 കിഗ്രാം (വെല്‍റ്റര്‍വെയ്റ്റ്)
വികാസ് കൃഷന്‍
പുരുഷവിഭാഗം 75 കിഗ്രാം (മിഡില്‍ വെയ്റ്റ്)
ആശിഷ് കുമാര്‍
പുരുഷ വിഭാഗം +91 കിഗ്രാം (ഹെവി വെയ്റ്റ്)
സതീഷ് കുമാര്‍

വനിതകളുടെ 51 കിഗ്രാം (ഫ്‌ളൈവെയ്റ്റ്)
മേരികോം
വനിതകളുടെ 60 കിഗ്രാം (ലൈറ്റ് വെയ്റ്റ്)
സിമ്രന്‍ജിത്ത് കൗര്‍
വനിതകളുടെ 69 കിഗ്രാം (വെല്‍റ്റര്‍ വെയ്റ്റ്)
ലോവ്‌ലിന ബൊര്‍ഗോഹെയ്ന്‍
വനിതകളുടെ 75 കിഗ്രാം (മിഡില്‍വെയ്റ്റ്)
പൂജ റാണി
അശ്വാഭ്യാസം
അശ്വാഭ്യാസത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ നിന്നും ഫൗദ് മിര്‍സ ഒളിംപിക്‌സിനു യോഗ്യത നേടിയിട്ടുണ്ട്. 20 വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പാണ് അവസാനിച്ചത്.

ഫെന്‍സിങ്
(ഫെന്‍സിങില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരു താരം ഒളിംപിക്‌സില്‍ ഇത്തവണ മല്‍സരിക്കുന്നുണ്ട്. തമിഴ്‌നാട്ടുകാരിയായ സിഎ ഭവാനി ദേവിയാണ് ഫെന്‍സിങില്‍ ഇന്ത്യക്കായി ഇറങ്ങുക)
വനിതകളുടെ സാബ്രെ
സിഎ ഭവാനി ദേവി
ഗോള്‍ഫ് (മൂന്നു പേര്‍)
പുരുഷ വ്യക്തിഗത ഇനം
അനിര്‍ബന്‍ ലഹിരി
ഉദയന്‍ മാനെ
വനിതാ വ്യക്തിഗതഇനം
അദിതി അശോക്

ജിംനാസ്റ്റിക്‌സ്
2019ലെ ഏഷ്യന്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡലിന് അവകാശിയായ വനിതാ താരം പ്രണതി നായകാണ് ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏക താരം
ഹോക്കി
പുരുഷ ടീം
ഗോള്‍കീപ്പര്‍- പിആര്‍ ശ്രീജേഷ്
ഡിഫന്‍ഡര്‍മാര്‍- ഹര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല്‍സിങ്, സുരേന്ദര്‍ കുമാര്‍, അമിത് രോഹിദാസ്, ബിരേന്ദര്‍ ലാക്ര.
മിഡ്ഫീല്‍ഡര്‍മാര്‍- ഹാര്‍ദിക് സിങ്, മന്‍പ്രീത് സിങ്, വിവേക് സാഗര്‍ പ്രസാദ്, നിലാകാന്ത ശര്‍മ, സുമിത്.
ഫോര്‍വേഡുകള്‍- ഷംഷേര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, മന്‍ദീപ് സിങ്.
സ്റ്റാന്റ്‌ബൈ- കൃഷന്‍ പതക്ക്, വരുണ്‍ കുമാര്‍, സിമ്രന്‍ജിത്ത് സിങ്.
വനിതാ ടീം
ഗോള്‍കീപ്പര്‍- സവിത
ഡിഫന്‍ഡര്‍മാര്‍- ദീപ് ഗ്രേസ് എക്ക, നിക്കി പ്രധാന്‍, ഗുര്‍ജിത് കൗര്‍, ഉദിത.
മിഡ്ഫീല്‍ഡര്‍മാര്‍- നിഷ, നേഹ, സുശീല ചാനു, മോണിക്ക, നവ്‌ജ്യോത് കൗര്‍, സലീമ ടെറ്റെ.
ഫോര്‍വേഡുകള്‍- റാണി, നവനീത് കൗര്‍, ലാല്‍റെമിസിയാമി, വന്ദന കതാരിയ, ഷര്‍മിള ദേവി.
സ്റ്റാന്റ്‌ബൈ- ഇ രജനി.
ജൂഡോ
(സുശീല ദേവിയാണ് ജൂഡോയില്‍ ഇന്ത്യക്കായി യോഗ്യത നേടിയ ഏക താരം)
വനിതകളുടെ 48 കിഗ്രാം
സുശീല ദേവി
റോവിങ് (രണ്ടു പേര്‍)
പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ്
അര്‍ജുന്‍ ലാല്‍
അരവിന്ദ് സിങ്
സെയ്‌ലിങ്
പുരുഷ വിഭാഗം ലേസര്‍
വിഷ്ണു ശരവണന്‍
പുരുഷ വിഭാഗം 49ഇആര്‍
കെസി ഗണപതി
വരുണ്‍ തക്കര്‍
വനിതാ ലേസര്‍ റേഡിയല്‍
നേത്ര കുമാരന്‍
ഷൂട്ടിങ് (15 പേര്‍)
പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍
ദിവ്യാന്‍ഷ് സിങ് പന്‍വര്‍
ദീപക് കുമാര്‍
വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിള്‍
അപൂര്‍വി ചന്ദേല
എളവെനില്‍ വലാരിവന്‍
പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍
സൗരഭ് ചൗധരി
അഭിഷേക് വര്‍മ

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍
മനു ഭേക്കര്‍
യശസ്വിനി സിങ് ദേസ്വാള്‍
പുരുഷ വിഭാഗം 50മീ റൈഫിള്‍ ത്രീ പൊസിഷന്‍
സഞ്ജീവ് രാജ്പുത്
ഐശ്വരി പ്രതാപ് സിങ് തോമര്‍
വനിതകളുടെ 50മീ റൈറിള്‍ ത്രീ പൊസിഷന്‍
അഞ്ജും മൗഡ്ഗില്‍
തേജശ്വിനി സാവന്ത്
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍
മനു ഭേക്കര്‍
രാഹി സര്‍ണോബട്ട്
പുരുഷ വിഭാഗം സ്‌കീറ്റ്
അംഗദ് ബാജ്വ
മെയ്‌രജ് അഹമ്മദ് ഖാന്‍
മിക്‌സഡ് ടീം 10 മീ എയര്‍ റൈഫിള്‍
ദിവ്യാന്‍ഷ് സിങ് പന്‍വര്‍, എളവെനില്‍ വലാരിവന്‍
ദീപക് കുമാര്‍, അഞ്ജും മൗഡ്ഗില്‍
മിക്‌സഡ് ടീം 10മീ എയര്‍ പിസ്റ്റള്‍
സൗരഭ് ചൗധരി, മനു ഭേക്കര്‍
അഭിഷേക് വര്‍മ, യശസ്വിനി സിങ് ദേസ്വാള്‍
നീന്തല്‍ (മൂന്നു പേര്‍)
പുരുഷ വിഭാഗം 100മീ ബാക്ക്‌സ്‌ട്രോക്ക്
ശ്രീഹരി നടരാജ്

പുരുഷ വിഭാഗം 200മീ ബട്ടര്‍ഫ്‌ളേ
സാജന്‍ പ്രകാശ്
വനിതകളുടെ 100മീ ബാക്ക്‌സ്‌ട്രോക്ക്
മാന പട്ടേല്‍
ടേബിള്‍ ടെന്നീസ് (നാലു പേര്‍)
പുരുഷ സിംഗിള്‍സ്
സത്യന്‍ ഗ്നാനശേഖരന്‍
അചന്ദ ശരത് കമല്‍
വനിതാ സിംഗിള്‍സ്
മാനിക ബത്ര
സുതീര്‍ഥ മുഖര്‍ജി
മിക്‌സഡ് ഡബിള്‍സ്
അചന്ദ ശരക് കമല്‍
മാനിക ബത്ര
ടെന്നീസ് (രണ്ടു പേര്‍)
വനിതാ ഡബിള്‍സ്
സാനിയാ മിര്‍സ
അങ്കിത റെയ്‌ന
ഭാരോദ്വഹനം
മീരാഭായ് ചാനു മാത്രമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി മല്‍സരിക്കുന്നത്. വനിതകളുടെ 49 കിഗ്രാമിലായിരിക്കും ഇവര്‍ ഇറങ്ങുന്നത്.

ഗുസ്തി (ഏഴു പേര്‍)
പുരുഷ വിഭാഗം 57 കിഗ്രാം
രവി കുമാര്‍ ദഹിയ
പുരുഷ വിഭാഗം 65 കിഗ്രാം
ബജ്‌രംഗ പുനിയ
പുരുഷ വിഭാഗം 86 കിഗ്രാം
ദീപക് പുനിയ
വനിതാ വിഭാഗം 50 കിഗ്രാം
സീമ ബിസ്ല
വനിതാ വിഭാഗം 53 കിഗ്രാം
വിനേഷ് ഫോഗട്ട്
വനിതാ വിഭാഗം 57 കിഗ്രാം
അന്‍ഷു മാലിക്ക്
വനിതാ വിഭാഗം 62 കിഗ്രാം
സോനം മാലിക്ക്.