Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഒളിംപിക്‌സ് വില്ലേജ് തുറന്നു, ആദ്യം പ്രവേശിച്ചത് ചെക്ക് റിപബ്ലിക്ക് ടീം

1

ടോക്കിയോ: ഒളിംപിക്‌സിന് വേദിയുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അത്‌ലറ്റുകള്‍ക്കു താമസസൗകര്യമൊരുക്കിയിരിക്കുന്ന ഒളിംപിക്‌സ് വില്ലേജ് ഔദ്യോഗികമായി തുറന്നു. ചെക്ക് റിപബ്ലിക് സംഘമാണ് വില്ലേജിലേക്കു ആദ്യമായി പ്രവേശിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി വില്ലേജ് തുറക്കല്‍ ചടങ്ങ് കവര്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ക്കു അനുമതി നല്‍കിയിരുന്നില്ല.

മുന്‍ ഗെയിംസുകളിലെല്ലാം ഒളിംപിക്‌സ് വില്ലേജ് തുറക്കുന്നതിനു മുമ്പായി അത്‌ലറ്റുകളെ ഇവിടേക്കു സ്വാഗതം ചെയ്യുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കൊവിഡ് ഭീഷണിക്കിടെ നടക്കുന്ന ഗെയിംസായതിനാല്‍ തന്നെ അത്തരം ചടങ്ങുകളെല്ലാം ഉപേക്ഷിച്ചിരുന്നു. ടോക്കിയോയിലെ ഹരുമിയിലാണ് അത്‌ലറ്റുകള്‍ക്കായി ഒളിംപിക് വില്ലേജ് ഒരുക്കിയിരിക്കുന്നത്. അത്‌ലറ്റുകളെ വഹിച്ചുകൊണ്ടുള്ള ബസുള്‍ ഒളിംപിക്‌സ് ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോള്‍ നിരവധി പോലീസ് കാറുകള്‍ പുറത്തു പാര്‍ക്ക് ചെയ്തിരിക്കുന്നതായി കാണാം. വില്ലേജിലെ ചില ബാല്‍ക്കണികളില്‍ വിവിധ രാജ്യങ്ങളുടെ ദേശീയ പതാകയും തൂക്കിയിട്ടുണ്ട്.

2

അതേസമയം, ഇന്ത്യയുടെ ആദ്യ സംഘം ഇന്നു ടോക്കിയോവിലെത്തി. തുഴച്ചില്‍ ടീമാണ് ഇവിടെയെത്തിയിരിക്കുന്നത്. ഗെയിംസ് വില്ലേജിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് മൂന്നു ദിവസം ടീം ക്വാറന്റീനില്‍ കഴിയും. ഇന്ത്യയുടെ അടുത്ത വമ്പന്‍ സംഘം 17നായിരിക്കും ടോക്കിയോയിലേക്കു പുറപ്പെടുക.

ഒളിംപിക്‌സ് വില്ലേജില്‍ താമസിക്കുന്ന അത്‌ലറ്റുകള്‍ക്കായി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

അത്‌ലറ്റുകള്‍ തങ്ങള്‍ മല്‍സരിക്കുന്ന ഇനത്തിന് അഞ്ചു ദിവസം മുമ്പെങ്കിലും വില്ലേജിലെത്തിയിരിക്കണം. ഇവന്റുകള്‍ കഴിഞ്ഞാല്‍ രണ്ടു ദിവസത്തിനകം വില്ലേജ് വിടുകയും വേണം.

മുഴുവന്‍ പേര്‍ക്കും ദിവസേന കൊവിഡ് ടെസ്റ്റുകളുണ്ടാവും. വില്ലേജിനകത്തു അത്‌ലറ്റുകള്‍ നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണം. 18,000ത്തോള അത്‌ലറ്റുകളും ഒഫീഷ്യലുകളുമായിരിക്കും ഗെയിംസിന്റെ ഭാഗമായി വില്ലേജില്‍ താമസിക്കുക.

Story first published: Tuesday, July 13, 2021, 17:32 [IST]
Other articles published on Jul 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+