For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: 120 ദിവസത്തെ പര്യടനം കഴിഞ്ഞു, ഒളിംപിക് ദീപശിഖ ടോക്കിയോയില്‍

രണ്ടാഴ്ച ഇനി ദീപശിഖ ടോക്കിയോയില്‍ വലംവയ്ക്കും

1

ടോക്കിയോ: 120 ദിവസം നീണ്ട പര്യടനത്തിനൊടുവില്‍ ഒളിംപിക് ദീപശിഖ ഗെയിംസിന്റെ വേദിയായ ടോക്കിയോയിലെത്തി. ഇനി രണ്ടാഴ്ച ടോക്കിയോയില്‍ ചുറ്റിയ ശേഷം 23ന് ഉദ്ഘാടന വേദിയില്‍ ദീപശിഖയെത്തും. വെളിച്ചം നമ്മുടെ വഴിക്കാണെന്നു പ്രത്യാശിക്കാം എന്ന ബാനറിലായിരുന്നു ദീപശിഖയുടെ പ്രയാണം. 1964ലെ ഒളിംപിക്‌സിനായി തയ്യാറാക്കിയ കൊമാസാവയിലെ ഒളിംപിക് പാര്‍ക്ക് സ്‌റ്റേഡിയത്തിലായിരുന്നു ദീപശിഖയെ സ്വീകരിച്ചത്.

ദീപശിഖാ പ്രയാണം വിജയകരമാക്കി മാറ്റുന്നതിനു സഹായിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പ്രകാശിപ്പിക്കുന്നതായി ടോക്കിയോ ഗവര്‍ണര്‍ കൊയ്‌ക്കെ യുരിക്കോ പറഞ്ഞു. ജപ്പാനിലുടനീളമുള്ള ജനങ്ങളുടെ സഹായമാണ് ബുദ്ധിമുട്ടേറിയ ഈ സാഹചര്യങ്ങളെ മറികടക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു തവണ പാരാലിംപിക്‌സില്‍ മല്‍സരിച്ച വനിതാ ഷൂട്ടിങ് താരം തഗൂച്ചി അക്കിയാണ് ദീപശിഖ പോഡിയത്തിലേക്കു കൊണ്ടുവന്നത്. തഗൂച്ചിയെ സംബന്ധിച്ച് വളരെ സ്‌പെഷ്യലായ മുഹൂര്‍ത്തം കൂടിയാണിത്. കാരണം ഈ വര്‍ഷം മാര്‍ച്ച് 25ന് ഫുകുഷിമയില്‍ വച്ച് ദീപശിഖ പ്രയാണം പുനരാരംഭിച്ചപ്പോള്‍ ദീപം തെളിച്ച് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത് തഗൂച്ചിയായിരുന്നു.

2

തഗൂച്ചിക്കൊപ്പം ജപ്പാന്റെ മുന്‍ പ്രൊഫഷണല്‍ ടെന്നീസ് താരം മത്സുവോക്ക ഷുസോയും ചടങ്ങില്‍ സംബന്ധിച്ചു. പ്രതീക്ഷയുടെ ചിഹ്നമാണ് ഒളിംപിക് ദീപമെന്നു അദ്ദേഹം പറഞ്ഞു. ഗെയിംസ് നീട്ടി വച്ചപ്പോള്‍ അതു നമ്മുടെയെല്ലാം ഹൃദയത്തില്‍ തടസ്സമുണ്ടാക്കുമെന്നു തോന്നിയെങ്കിലും അതു സംഭവിച്ചില്ല. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ജപ്പാനീസ് ജനതയുടെയും ലോകമെമ്പാടുമുള്ള ആളുകളുടെയും ചിന്തകളുമായി ഒളിംപിക് ദീപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു യാത്ര തുടര്‍ന്നു. ഇപ്പോള്‍ ഇതു ഇവിടെയെത്തിയിരിക്കുന്നു, ജനങ്ങളുടെ ചിന്തകളോടു നന്ദി അറിയിക്കുകയാണെന്നും ഷുസോ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 10, 2021, 13:19 [IST]
Other articles published on Jul 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+