വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: നീരജും ഗുസ്തി താരങ്ങളും തിളങ്ങി, നിരാശപ്പെടുത്തി ഷൂട്ടര്‍മാര്‍, പ്രകടനങ്ങള്‍ ഇങ്ങനെ

By Vaisakhan MK

ടോക്കിയോ : ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിമ്പിക്‌സാണ് ടോക്കിയോയിലേത്. മെഡല്‍ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചതും ഇത്തവണ തന്നെ. ഏഴ് മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ ഇന്ത്യ പ്രതീക്ഷ വെച്ചത് തകര്‍ന്നുപോയ കാഴ്ച്ചയും ഒളിമ്പിക്‌സിലുണ്ടായിരുന്നു. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയതാണ് ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. അത്‌ലറ്റിക്‌സില്‍ ദീര്‍ഘകാലമായി മെഡലിനായി കാത്തിരുന്ന ഇന്ത്യക്ക് അഭിമാനിക്കാവുന്നതായിരുന്നു നേട്ടം. 87.58 മീറ്ററെന്ന മികച്ച ത്രോയും താരത്തിനുണ്ടായിരുന്നു.

IND vs ENG : ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശIND vs ENG : ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശ

1

ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന്റെ നേട്ടമാണ് തിളങ്ങി നില്‍ക്കുന്ന മറ്റൊരു കാര്യം. ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും മീരാഭായ് മാറി. വെള്ളിയാണ് മീരാഭായ് ചാനു നേടിയത്. 2016 ലെ റിയോ ഒളിമ്പിക്‌സിലെ മോശം പ്രകടനത്തില്‍ നിന്നായിരുന്നു ഈ കുതിപ്പ്. ആര്‍ച്ചറാവണമെന്നായിരുന്നു മീരാഭായിയുടെ ആഗ്രഹം. എന്നാല്‍ കുഞ്ചറാണിയുടെ പ്രകടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മീരാഭായ് ഭാരോദ്വഹനത്തിലേക്ക് എത്തിയത്. ബാഡ്മിന്റണില്‍ പിവി സിന്ധു നേടിയ വെങ്കലവും വന്‍ നേട്ടമാണ്. റിയോയില്‍ വെള്ളി നേടിയ സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേട്ടമാണിത്.

IND vs ENG : മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്IND vs ENG : മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്

ഗുസ്തിയില്‍ ഇത്തവണ മെഡല്‍ ഇരട്ടിയാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. റിയോയില്‍ ഒരു മെഡലാണ് ഇന്ത്യ നേടിയത്. ഇത്തവണ രണ്ടെണ്ണായി. രവി കുമാര്‍ ദാഹിയയും ബജ്രംഗ് പൂനിയയുമാണ് മെഡല്‍ നേടിയത്. രവികുമാര്‍ വെള്ളിയാണ് 57 കിലോ ഫ്രീസ്റ്റൈലില്‍ നേടിയത്. ബജ്രംഗ് പൂനിയ വെങ്കലവും നേടി. ഇന്ത്യന്‍ ഹോക്കിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഒളിമ്പ്യാഡ് സാക്ഷം വഹിച്ചു. 41 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പുരുഷ ടീം ഹോക്കിയില്‍ മെഡല്‍ നേടി. വെങ്കലമാണ് നേടിയത്. വനിതാ ടീമും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. നാലാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

IPL 2021 : ജോഫ്രാ ആര്‍ച്ചറിന് പരിക്ക് , പകരമാര്? രാജസ്ഥാനെ ഈ അഞ്ച് പേരെ പരിഗണിക്കാംIPL 2021 : ജോഫ്രാ ആര്‍ച്ചറിന് പരിക്ക് , പകരമാര്? രാജസ്ഥാനെ ഈ അഞ്ച് പേരെ പരിഗണിക്കാം

ബോക്‌സിംഗില്‍ ലവ്‌ലിന് ബോര്‍ഗോഹെയിന്‍ മെഡല്‍ നേടിയതും വലിയ നേട്ടമാണ്. വിജേന്ദറിനും മേരി കോമിനും ശേഷം മെഡല്‍ നേടുന്ന താരമാണ് ലവ്‌ലിന. അതേസമയം ഷൂട്ടിംഗിലും ആര്‍ച്ചറിയിലും ഇന്ത്യന്‍ തിരിച്ചടിയാണ് നേരിട്ടത്. ഷൂട്ടിംഗില്‍ 15 അംഗ ടീമിനെയാണ് ഇന്ത്യ അയച്ചത്. ഒരാള്‍ പോലും മെഡല്‍ നേടിയില്ല. മനു ബക്കര്‍, അടക്കമുള്ളവര്‍ പരാജയപ്പെട്ടു. ആര്‍ച്ചറിയില്‍ ദീപിക കുമാരി അടക്കമുള്ളവരും പരാജയപ്പെട്ടു. ടോക്കിയോയില്‍ ടൂറിസ്റ്റുകളാണ് ഇവരെന്ന വിമര്‍ശനവും നേരിടേണ്ടി വന്നു.

എതിര്‍ ടീം താരങ്ങള്‍ , പക്ഷെ ഇന്ത്യന്‍ താരങ്ങളുടെ 'ചങ്കുകള്‍' , അഞ്ച് അപൂര്‍വ്വ സൗഹൃദങ്ങളിതാഎതിര്‍ ടീം താരങ്ങള്‍ , പക്ഷെ ഇന്ത്യന്‍ താരങ്ങളുടെ 'ചങ്കുകള്‍' , അഞ്ച് അപൂര്‍വ്വ സൗഹൃദങ്ങളിതാ

അതനു ദാസ് മുന്‍ ഒളിമ്പിക് ലോക ചാമ്പ്യന്‍ ഓ ജിന്‍ യെക്കിനെ വീഴ്ത്തിയെങ്കിലും പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ദീപിക കുമാരി - അതനു ദാസ് സഖ്യത്തിന്റെ പരാജയമാണ് ഏറ്റവും വലിയ നിരാശയായത്. ഇവര്‍ക്ക് സമ്മര്‍ദത്തെ താങ്ങാനായില്ല എന്നതാണ് വാസ്തവം.

IND vs ENG: 'ഇത്രയും ശക്തമായ ഇന്ത്യന്‍ ബൗളിങ് നിരയെ മുമ്പ് കണ്ടിട്ടില്ല'- പ്രശംസിച്ച് ഇന്‍സമാംIND vs ENG: 'ഇത്രയും ശക്തമായ ഇന്ത്യന്‍ ബൗളിങ് നിരയെ മുമ്പ് കണ്ടിട്ടില്ല'- പ്രശംസിച്ച് ഇന്‍സമാം

ചിത്രം:ട്വിറ്റർ

Story first published: Monday, August 9, 2021, 8:48 [IST]
Other articles published on Aug 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X