ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കാന്‍ കപില്‍ദേവിനും സംഘത്തിനും സമ്മര്‍ദ്ദമോ?
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്ന പ്രകിയ മുന്നോട്ടുപോവുകയാണ്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതിക്കാണ് പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ചുമതല. കിട്ടിയ അപേക്ഷകളില്‍ നിന്നും യോഗ്യരായ ആറു പേരെ ബിസിസിഐ ഉപദേശക സമിതി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞു.
പരിശീലന രംഗത്ത് മികവുള്ളവരെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ ന്യൂസിലാന്റ് പരിശീലകന്‍ മൈക്ക് ഹെസന്‍, മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറും ശ്രീലങ്കന്‍ കോച്ചുമായ ടോം മൂഡി, മുന്‍ വിന്‍ഡീസ് ഓള്‍റൗണ്ടറും അഫ്ഗാന്‍ പരിശീലകനുമായ ഫില്‍ സിമ്മണ്‍സ്, മുന്‍ ടീം ഇന്ത്യ മാനേജര്‍ ലാല്‍ചന്ദ് രജ്പൂത്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

കപില്‍ ദേവിന്റെ സംഘം തെരഞ്ഞെടുക്കും
ചുരുക്കപ്പട്ടികയില്‍ ഉള്ള ഒരാളെ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കുമ്പോള്‍ കപില്‍ ദേവിനും സഘത്തിനും ജോലി എളുപ്പമാകില്ല. പ്രത്യേകിച്ചും രവി ശാസ്ത്രിയെ തന്നെ പരിശീലകനാക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി ആഗ്രഹം പ്രകടിപ്പിച്ചതും ഉപദേശക സമിതിക്ക് തലവേദനയാണ്. പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ സിഒഎ അംഗം പ്രതികരണവുമായി രംഗത്തെത്തി.

കമ്മറ്റിക്ക് സമ്മര്‍ദ്ദമില്ല
സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയിലെ അംഗമായ ലെഫ്റ്റ്. ജനറല്‍ രവി തോഗ്‌ഡെയാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. കമ്മറ്റിയിലെ ആര്‍ക്കും ഒരു സമ്മര്‍ദ്ദവുമില്ലെന്ന് രവി തോഗ്‌ഡെ പറഞ്ഞു. കമ്മറ്റി സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ബിസിസിഐ നിയമത്തിനനുസരിച്ച് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും തീരുമാനം അന്തിമമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അഭിമുഖത്തിന് ശേഷം
ചുരുക്കപ്പട്ടികയിലെ ആറു പേരെയും നേരില്‍ കണ്ട് അഭിമുഖം നടത്തിയാണ് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതി ഈ മാസം അവസാനത്തോടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുക. കപില്‍ ദേവിന് പുറമെ അന്‍ഷുമാന്‍ ഗെയ്ക്വാദും മുന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിയും ഉപദേശ സമിതിയിലുണ്ട്. രവി ശാസ്ത്രി പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്കും ടീമിനും ഏറെ സന്തോഷമായിരിക്കുമെന്ന് വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുന്‍പേ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അറിയിച്ചിരുന്നു.
യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍: ചെല്‍സിയും ലിവര്‍പൂളും മുഖാമുഖം

രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചു
ലോകകപ്പ് തോല്‍വിയോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചതാണ്. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന വിന്‍ഡീസ് പര്യടനം മുന്‍നിര്‍ത്തി രവി ശാസ്ത്രിക്കും ബോളിങ് പരിശീലകന്‍ ഭരത് അരുണിനും ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിനും ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധറിനും 45 ദിവസത്തേക്ക് കൂടി ബിസിസിഐ കാലാവധി നീട്ടി നല്‍കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications