For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വമ്പന്‍ റെക്കോര്‍ഡിനരികെ കുല്‍ദീപ്; യുവരാജിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത്; മൂന്നാമങ്കം പൊടിപാറും

ട്രിനിഡാഡ്: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച ട്രിനിഡാഡില്‍ നടക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡുകള്‍ ലക്ഷ്യമാക്കുകയാണ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവും ഓപ്പണര്‍ രോഹിത് ശര്‍മയുമാണ് റെക്കോര്‍ഡിനരികെ നില്‍ക്കുന്നത്. പരമ്പരയില്‍ രണ്ടാം മത്സരം ജയിച്ച ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലാണ്. ആദ്യമത്സരം മഴമൂലം മുടങ്ങിയിരുന്നു.

കുല്‍ദീപിന്റെ പ്രകടനം

കുല്‍ദീപിന്റെ പ്രകടനം

ഇന്ത്യയ്ക്കുവേണ്ടി 2017ല്‍ അരങ്ങേറ്റം നടത്തിയ കുല്‍ദീപ് ഏറെദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. ലോകത്തെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് ഭീഷണിയുര്‍ത്താന്‍ കുല്‍ദീപിന് കഴിയുന്നുണ്ടെന്നതാണ് ശ്രദ്ധേയം. മധ്യനിരയില്‍ യുസ്‌വേന്ദ്ര ചാഹലിനൊപ്പം പന്തെറിഞ്ഞ് ഇന്ത്യന്‍ ടീമിന് മികച്ച റിസല്‍ട്ട് ഉണ്ടാക്കാനും കുല്‍ദീപിന് കഴിയുന്നു. വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം അങ്കത്തിനിറങ്ങുമ്പോള്‍ കുല്‍ദീപ് ഒരു വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ്.

റെക്കോര്‍ഡ് നേട്ടത്തിനരികെ കുല്‍ദീപ്

റെക്കോര്‍ഡ് നേട്ടത്തിനരികെ കുല്‍ദീപ്

കരിയറില്‍ 53 ഏകദിനങ്ങളില്‍നിന്നായി കുല്‍ദീപ് 96 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. വിന്‍ഡീസിനെതിരായ മൂന്നാം മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയാല്‍ അതിവേഗം 100 വിക്കറ്റ് നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം കുല്‍ദീപിന് സ്വന്തമാകും. ലോകകപ്പില്‍ 7 മത്സരങ്ങളില്‍ നിന്നും 6 വിക്കറ്റ് മാത്രമാണ് കുല്‍ദീപിന് നേടാനായത്. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് നേട്ടത്തിലെത്താന്‍ വൈകുകയും ചെയ്തു. 56 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പേരിലാണ് ഇപ്പോള്‍ റെക്കോര്‍ഡുള്ളത്.

യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍: ചെല്‍സിയും ലിവര്‍പൂളും മുഖാമുഖം

യുവരാജിനെ മറികടക്കാന്‍ രോഹിത്

യുവരാജിനെ മറികടക്കാന്‍ രോഹിത്

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും മറ്റൊരു റെക്കോര്‍ഡിനരികിലാണ്. മുന്‍ ഇന്ത്യന്‍താരം യുവരാജ് സിങ്ങിനെ മത്സരത്തില്‍ രോഹിത്തിന് മറികടക്കാനായേക്കും. ഏകദിന ക്രിക്കറ്റില്‍ 26 റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് യുവരാജിന്റെ റണ്‍സ് മറികടക്കാനാകും. 304 മത്സരങ്ങളില്‍നിന്നും 8701 റണ്‍സാണ് ഏകദിന കരിയറില്‍ യുവരാജിന്റെ സമ്പാദ്യം. 217 മത്സരങ്ങളില്‍നിന്നായി രോഹിത് ഇതുവരെ 8676 റണ്‍സ് നേടിക്കഴിഞ്ഞു. യുവരാജിനെ മറികടന്നാല്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ഏഴാം സ്ഥാനത്തേക്കുയരും.

ഐപിഎല്‍; രഹാനെയെ രാജസ്ഥാന്‍ കൈവിടുന്നു? പുതിയ തട്ടകത്തിലേക്ക് കൂടുമാറ്റം

വെസ്റ്റിന്‍ഡീസിന് നിര്‍ണായകം

വെസ്റ്റിന്‍ഡീസിന് നിര്‍ണായകം

ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരം വെസ്റ്റിന്‍ഡീസിന് നിര്‍ണായകമാണ്. തോറ്റാല്‍ പരമ്പര നഷ്ടമാകും. ജയിച്ചാല്‍ പരമ്പരയില്‍ ഒപ്പമെത്താനെങ്കിലും കഴിയുമെന്നതിനാല്‍ സ്വന്തം നാട്ടില്‍ മികച്ച പ്രകടനമായിരിക്കും വിന്‍ഡീസ് ലക്ഷ്യമിടുക. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ കരിയറിലെ അവസാനത്തെ ഏകദിന മത്സരമായിരിക്കും ഇന്ത്യയ്‌ക്കെതിരെ എന്നാണ് സൂചന. അങ്ങിനെയായാല്‍ ജയത്തോടെ ഗെയ്‌ലിനെ യാത്രയയക്കാനും സഹകളിക്കാരുടെ ശമം.

Story first published: Wednesday, August 14, 2019, 9:40 [IST]
Other articles published on Aug 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+