ഐപിഎല്‍; രഹാനെയെ രാജസ്ഥാന്‍ കൈവിടുന്നു? പുതിയ തട്ടകത്തിലേക്ക് കൂടുമാറ്റം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണിന് മുന്നോടിയായി വമ്പന്‍ നീക്കവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. അജിന്‍ക്യ രഹാനെയെ സ്വന്തമാക്കാനായി രാജസ്ഥാന്‍ റോയല്‍സുമായി ഡല്‍ഹി ചര്‍ച്ചക്കൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐഎഎന്‍എസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്ന രഹാനെയുടെ അവസാന രണ്ട് സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അവസാന സീസണില്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് രഹാനയെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ഏറെ നാളായി ദേശീയ ടീമിലും ഇടം കണ്ടെത്താനാവാത്ത രഹാനെയെ കൈമാറാന്‍ രാജസ്ഥാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.അങ്ങനെ സംഭവിച്ചാല്‍ അടുത്ത സീസണില്‍ ഡല്‍ഹിക്കൊപ്പം രഹാനെയുണ്ടാകും. പൃഥ്വി ഷായ,ശ്രേയസ് അയ്യര്‍,റിഷഭ് പന്ത് തുടങ്ങി മികച്ച യുവനിരയാണ് ഡല്‍ഹിയിലുള്ളത്. അവസാന സീസണില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നു.ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേര് ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന് മാറ്റിയാണ് അവസാന സീസണില്‍ ഡല്‍ഹി കളിച്ചത്.

140 ഐപിഎല്‍ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് രഹാനെ.32.93 ശരാശരിയില്‍ 3820 റണ്‍സ് നേടിയിട്ടുള്ള രഹാനെയുടെ പേരില്‍ രണ്ട് സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളുമുണ്ട്.നേരത്തെ മുംബൈ ഇന്ത്യന്‍സ്,റൈസിങ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സ് എന്നിവര്‍ക്കൊപ്പവും ഐപിഎല്‍ കളിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി രഹാനെ ഇന്ത്യക്കായി ഏകദിനം കളിച്ചത്.2016ന് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ട്വന്റി20 കളിച്ചിട്ടേയില്ല.നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയുടെ പുതിയ പദ്ധതികളെന്തെന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications