Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനുഷ്‌ക, സാക്ഷി മാത്രമല്ല- ഇതാ ക്രിക്കറ്റര്‍മാരുടെ സമ്പന്നരായ ഭാര്യമാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാവുന്നതോടെ ഏതൊരു താരത്തിന്റെയും തലവര തന്നെ മാറുമെന്നതില്‍ സംശയമില്ല. ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയാല്‍ ആ കളിക്കാരും ആരാധകര്‍ക്കു പ്രിയങ്കരനായി തീരും. പിന്നീട് ഇവരുടെ ഓരോ നീക്കങ്ങളും പിന്തുടര്‍ന്ന് ആരാധകര്‍ ഒപ്പം തന്നെയുണ്ടാവുകയും ചെയ്യും.

കളിക്കാരെപ്പോലെതന്നെ അവരുടെ കുടുംബാംഗങ്ങളും ഫാന്‍സിനു വേണ്ടപ്പെട്ടവരായി മാറും. ക്രിക്കറ്റര്‍മാരുടെ ഭാര്യമാര്‍ക്കാണ് കൂടുതല്‍ ശ്രദ്ധ ലഭിക്കാറുള്ളതെന്നു കാണാം.

1

നേരത്തേ ഇവര്‍ ക്രിക്കറ്റര്‍മാരുടെ ഭാര്യമാരെന്ന നിലയില്‍ മാത്രമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാലംമാറി. പ്രമുഖ താരങ്ങളുടെ ഭാര്യമാരെന്ന നിലയില്‍ മാത്രമല്ല അവരുടെ തൊഴിലിലൂടെയും വരുമാനത്തിലൂടെയും കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ഭാര്യമാരില്‍ വിരാട് കോലിയുടെ ഭാര്യയും പ്രശസ്ത ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ, മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി എന്നിവരെ അറിയാത്തവരുണ്ടാവില്ല. എന്നാല്‍ ഇവരെക്കൂടാതെ സമ്പത്തും ജോലിയും കൊണ്ട് മുന്നിലേക്കു വന്ന ഭാര്യമാര്‍ വേറെയുമുണ്ട്. ഇവര്‍ ആരൊക്കെയാണെ

റിതിക സജ്‌ദേ

റിതിക സജ്‌ദേ

നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യയാണ് റിതിക സജ്‌ദേ. രോഹിത്തിന്റെ ഭാര്യയെന്ന നിലയില്‍ മാത്രമല്ല റിതിക അറിയപ്പെടുന്നത്. സ്‌പോര്‍ട്‌സ് മാനേജര്‍ കൂടിയാണിവര്‍. കുട്ടിക്കാലം മുതല്‍ സ്‌പോര്‍ട്‌സിനോടു റിതികയ്ക്കു വലിയ താല്‍പര്യമായിരുന്നു. തുടര്‍ന്നാണ് ബിരുദ്ത്തിനു ശേഷം ബന്ധു കൂടിയായ ബണ്ടി സജ്‌ദേവിന്റെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ കോര്‍ണര്‍സ്‌റ്റോണ്‍ സ്‌പോര്‍ട്ട് ആന്റ് എന്റര്‍ടെയ്ന്‍മെന്റില്‍ ചേരുന്നത്.

3

ഇവിടെ വച്ചാണ് റീബോക്കിന്റെ പരസ്യ ഷൂട്ടിനിടെ മുന്‍ സൂപ്പര്‍ താരം യുവരാജ് സിങ് റിതികയെ രോഹിത് ശര്‍മയ്ക്കു പരിചയപ്പെടുത്തിയത്. അവിടെ തുടങ്ങിയ അടുപ്പമാണ് പിന്നീട് പ്രണയത്തില്‍ കലാശിച്ചത്. 2015ല്‍ രോഹിത്തു റിതികയും വിവാഹിതരാവുകയും ചെയ്തു. നിലവില്‍ സമെയ്‌റയെന്നൊരു മകള്‍ ഇവര്‍ക്കുണ്ട്.

റിവ സോളങ്കി

റിവ സോളങ്കി

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവ സോളങ്കി. രാഷ്ട്രീയക്കാരി കൂടിയാണിവര്‍. റിവയുടെ അമ്മ സീനിയര്‍ അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അച്ഛന്‍ ബിനിനസുകാരനുമായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പം മുതല്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാായ ഹരിസിങ് സോളങ്കിയുടെ മരുമകള്‍ കൂടിയാണ് റിവ.

5

ബിജെപിയിലാണ് റിവ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായി രാഷ്ട്രീയത്തിലേക്കു ഇറങ്ങാനും ഇവര്‍ക്കു താല്‍പ്പര്യമുണ്ട്. ബിജെപിയില്‍ ചേരുന്നതിനു മുമ്പ് ഗുജറാത്തിലെ കര്‍ണിസേനയുടെ വനിതാ വിഭാഗത്തിന്റെ നേതാവായും റിവ പ്രവര്‍ത്തിച്ചിരുന്നു. ഒരു പാര്‍ട്ടി പരിപാടിക്കിയൊണ് ജഡേഡയും റിവയും കണ്ടു മുട്ടിയത്. വൈകാതെ പ്രണയത്തിലാവുകയും 2016ല്‍ വിവാഹിതരാവുകയും ചെയ്തു. 2017ല്‍ ഇവര്‍ക്കു കുഞ്ഞും പിറന്നിരുന്നു.

സ്‌നേഹാല്‍ ജാദവ്

സ്‌നേഹാല്‍ ജാദവ്

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് വിവാഹം കഴിച്ചിരിക്കുന്നത് ക്രിക്കറ്റര്‍ കൂടിയായ സ്‌നേഹാല്‍ ജാദവിനെയാണ്. വെസ്റ്റ് സോണില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി ഇവര്‍ കളിച്ചിട്ടുണ്ട്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറന്‍ സ്‌നേഹാലിനായില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഇവര്‍ക്കു മികച്ച അനുഭവസമ്പത്തുണ്ട്.
വലംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറും കൂടിയാണ് സ്‌നേഹാല്‍. കുറച്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാല്‍ ജാദവിനെ ഇവര്‍ വിവാഹം കഴിച്ചത്. 2011ലായിരുന്നു വിവാഹം. 2015ല്‍ മകള്‍ പിറക്കുകയും ചെയ്തു.

ദീപിക പള്ളിക്കല്‍

ദീപിക പള്ളിക്കല്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് തന്നെ പ്രശസ്തയാണ് മലയാളി സ്‌ക്വാഷ് താരം കൂടിയായ ദീപിക പള്ളിക്കല്‍. വനിതകളുടെ സിംഗിള്‍സ് റാങ്കിങില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിച്ച ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് ദീപിക. രാജ്യം പദ്മശ്രീ, അര്‍ജുന അവാര്‍ഡുകള്‍ നല്‍കി ഇവരെ ആദരിക്കുകയും ചെയ്തിട്ടുണ്ട്.
.

8

കാര്‍ത്തികിന്റെ രണ്ടാമത്തെ ഭാര്യയാണ് ദീപിക. നേരത്തേ നികിത വഞ്ജരയായിരുന്നു ഡികെയുടെ ഭാര്യ. എന്നാല്‍ പിന്നീട് ഇന്ത്യയുടെ മുന്‍ താരം കൂടിയായ മുരളി വിജയിയുമായി നികിത പ്രണയത്തിലായി. ഇതോടെ കാര്‍ത്തിക് വിവാഹ മോചനത്തിലേക്കു നീങ്ങുകയും ചെയ്തു.
2015ലാണ് കാര്‍ത്തികും ദീപികയും വിവാഹിതരായത്. കബീര്‍ പള്ളിക്കല്‍, സിയാന്‍ പള്ളിക്കല്‍ തുടങ്ങിയ ഇരട്ട കുട്ടികള്‍ ഇവര്‍ക്കുണ്ട്

മായന്തി ലാങര്‍

മായന്തി ലാങര്‍

മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുയെ ഭാര്യയാണ് പ്രശസ്ത ആംഗര്‍ കൂടിയായ മായന്തി ലാങര്‍. ക്രിക്കറ്ററെന്ന നിലയില്‍ ബിന്നിയുടെ കരിയര്‍ അത്ര വിജയമായിരുന്നില്ല. എന്നാല്‍ ലാങര്‍ ഇപ്പോഴും ആങ്കറുടെ റോളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇന്ത്യയില്‍ നിലവിലെ ആങ്കര്‍മാരില്‍ മായന്തി തന്നെയാണ് ഇപ്പോഴും നമ്പര്‍ വണ്‍.

2

ക്രിക്കറ്റില്‍ മാത്രമല്ല 2010ലെ ഫിഫ ലോകകപ്പ് 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലും മായന്തി ആങ്കറായി തിളങ്ങിയിട്ടുണ്ട്. ബിന്നിയുമായി മായന്തി പല തവണ അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ തുടങ്ങിയ സൗഹൃദം പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു. 2012ലായിരുന്നു ഇവരുടെ വിവാഹം.

Story first published: Saturday, June 4, 2022, 10:50 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+