'എന്നെ മുട്ടയിടീക്കാന്‍ അവിടെ ആള്‍ക്കൂട്ടമില്ല'; ഇംഗ്ലണ്ടില്‍ ആരാധകരെ മിസ് ചെയ്യുമെന്ന് സ്മിത്ത്
സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരയ്ക്കായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന, ട20 പരമ്പരയാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഇപ്പോഴിതാ പരമ്പരയ്ക്കായി പുറപ്പെടുമ്പോള്‍ ഇംഗ്ലണ്ടില്‍ ആരാധകരെ മിസ് ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരവും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്ത്. കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക. അതിനാല്‍ ആരാധകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ഈ സാഹചര്യത്തില്‍ ആരാധകരെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് സ്മിത്ത് പറഞ്ഞത്. 'ഇംഗ്ലണ്ടില്‍ കളിക്കുകയെന്നത് എനിക്ക് ഇഷ്ടപ്പെട്ട കാര്യമാണ്. എന്നാല്‍ എന്നെ അവിടെ മുട്ടയിടീക്കാനും ആത്മവിശ്വാസം നല്‍കാനും പ്രചോദനം നല്‍കാനും കാണികളില്ല. എങ്കിലും ടിവിയില്‍ നിരവധി ആളുകള്‍ മത്സരം കാണും. ക്രിക്കറ്റ് മൈതാനത്തേക്ക് വീണ്ടും തിരിച്ചെത്താന്‍ സാധിക്കുന്നത് മഹത്തായ കാര്യമാണ്'-ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സിഡ്‌നി എയര്‍പോര്‍ട്ടില്‍ വെച്ച് സ്മിത്ത് പറഞ്ഞു.

സെപ്റ്റംബര്‍ 4 മുതല്‍ 10വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. നിലവിലെ നിയമപ്രകാരം പരമ്പരയ്ക്ക് മുമ്പ് താരങ്ങള്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. അതിനാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നേരത്തെ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. നിലവില്‍ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇംഗ്ലണ്ട്. ഇതിന് ശേഷം ഇംഗ്ലണ്ടുമായി പരിമിത ഓവര്‍ ക്രിക്കറ്റും കളിക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട സ്മിത്തിന് നായകസ്ഥാനം നഷ്ടപ്പെടുകയും ഒരു വര്‍ഷത്തെ വിലക്കും ലഭിച്ചിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയപ്പോള്‍ പലപ്പോഴും എതിര്‍ ടീം കാണികളില്‍ നിന്നും മോശം അനുഭവം സ്മിത്തിന് നേരിടേണ്ടി വന്നിരുന്നു. ഇംഗ്ലണ്ട് ആരാധകര്‍ നിരന്തരം അദ്ദേഹത്തെ പരിഹസിച്ചെങ്കിലും ആഷസില്‍ 774 റണ്‍സ് നേടിയാണ് സ്മിത്ത് മറുപടി പറഞ്ഞത്.
2019ലെ ഇന്ത്യക്കെതിരായ മത്സരത്തിനിടെ സ്മിത്തിനെ കാണികള്‍ കൂകിയപ്പോള്‍ കൂകരുത് കൈയടിക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആവിശ്യപ്പെട്ടത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്മിത്തിനൊപ്പം വാര്‍ണറും വിവാദത്തില്‍പ്പെട്ട് ടീമിന് പുറത്തായിരുന്നു. ഇവരുടെ അഭാവത്തില്‍ 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഈ പരമ്പരയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ യുഎഇയിലേക്ക് പോകുന്നത്. നിലവില്‍ ഐപിഎല്ലിന്റെ തുടക്ക മത്സരം മുതല്‍ ഇരു ടീമിലെയും താരങ്ങളെയും ലഭ്യമാകുമെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications