ഇന്ത്യന്‍ സൈന്യത്തിന്റെ നിസാന്‍ ജൊങ്ക സ്വന്തമാക്കി ധോണി; ഗാരേജില്‍ പുതിയ അതിഥി
റാഞ്ചി: ക്രിക്കറ്റു കഴിഞ്ഞാല്‍ എംഎസ് ധോണിയുടെ പ്രണയം വാഹനങ്ങളോടാണ്. പഴയ വാഹനങ്ങളും പുതിയ വാഹനങ്ങളുമായി ഒരു വലിയ ശേഖരം ഇതിനകം തന്നെ സൂപ്പര്‍താരത്തിന് സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സൈന്യം കാലങ്ങളോളം ഉപയോഗിച്ച അപൂര്‍വ വാഹനമായ നിസാന്‍ ജൊങ്കയും ധോണിയുടെ ഗാരേജിലെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് ധോണി വാഹനം സ്വന്തമാക്കിയത്.
ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോണി 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ജൊങ്ക എസ്.യു.വി. തന്റെ ശേഖരത്തിലെത്തിച്ചു. പഞ്ചാബില്‍ നിന്ന് സൈനിക വാഹനം വാങ്ങിയ ധോണി സ്വന്തം നാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്ത് പോകുന്ന വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കുമേകുന്ന 3956 സിസി ഇന്‍-ലൈന്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് ജൊങ്കയുടേത്.

ഒട്ടേറെ വാഹനങ്ങള്‍ ധോണിക്ക് സ്വന്തമായിട്ടുണ്ട്. സപ്തംബറിലാണ് പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്ഹോക്ക് മോഡല്‍ സ്വന്തമാക്കിയത്. കൂടാതെ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ തുടങ്ങിയ നിരവധി കാറുകളും ധോണിക്കുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ശേഖരത്തിലും ധോണി പിന്നിലല്ല. കവസാക്കി നിഞ്ച എച്ച്2, കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ്, ബിഎസ്എ, സുസുക്കി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയവ മുന്‍ ക്യാപ്റ്റന്റെ ഗാരേജിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications