വാറ്റ്‌ഫോഡിന്റെ പുതിയ പരിശീലകനായി നിജെല്‍ പിയേഴ്‌സണെ നിയമിച്ചു
ലണ്ടന്‍: ഇംഗ്ലീഷ് ടീം വാറ്റ്‌ഫോഡ് പുറത്താക്കിയ പരിശീലകന്‍ ക്വിക്കെ സാഞ്ചസ് ഫ്‌ളോറെസിന് പകരക്കാരനായി നിജെല്‍ പിയേഴ്‌സണിനെ നിയമിച്ചു. ഈ സീസണ്‍ അവസാനം വരെയാണ് കരാര്‍. പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് ദിവങ്ങള്‍ക്കുമുന്‍പ് സാഞ്ചെസിന്റെ സ്ഥാനം തെറിച്ചത്. മുന്‍ ലെസ്റ്റര്‍ സിറ്റി പരിശീലകനായ പിയേഴ്‌സണ്‍ ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കുമെന്നാണ് പ്രതീക്ഷ.
പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഒടുവിലായാണ് ഇപ്പോള്‍ വാറ്റ്‌ഫോഡിന്റെ സ്ഥാനം. ടീമിനെ തരംതാഴ്ത്തലില്‍നിന്നും രക്ഷിക്കുകയാകും പരിശീലകന്റെ പുതിയ ദൗത്യം. അടുത്തയാഴ്ചതന്നെ പിയേഴ്‌സന്‍ ടീമിന്റെ ചുമതലയേല്‍ക്കും. ശനിയാഴ്ച ക്രിസ്റ്റല്‍ പാലസുമായി നടക്കുന്ന മത്സരത്തില്‍ ഹെയ്ഡന്‍ മുള്ളിന്‍സ് ആണ് ടീമിന്റെ താത്കാലിക പരിശീലകന്‍.

2014ല്‍ ലെസ്റ്ററിന്റെ പരിശീലകനായിരുന്ന പിയേഴ്‌സണ്‍ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചിരുന്നു. എന്നാല്‍ 2015ല്‍ പുറത്താക്കപ്പെട്ടു. ലെസ്റ്ററിന്റെ ഏഷ്യന്‍ പര്യടനത്തിനിടയില്‍ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണമായിരുന്നു സ്ഥാനചലനത്തിനിടയാക്കിയത്. പിയേഴ്‌സണിന്റെ മകനും ലെസ്റ്റര്‍ താരവുമായിരുന്ന ജെയിംസ് ഉള്‍പ്പെടെയുളള കളിക്കാരുടെ വീഡിയോയും പുറത്തുവന്നിരുന്നു. പിന്നീട് 2016ല്‍ ഡര്‍ബി കൗണ്ടിയുടെ പരിശീലകനായി. ഏറ്റവുമൊടുവില്‍ ബെല്‍ജിയം സെക്കന്റ് ഡിവിഷന്‍ ടീമിന്റെ പരിശീലകനായിരുന്നു. ഫിബ്രുവരിയിലാണ് ഇവിടെനിന്നും പുറത്തുപോകുന്നത്. പുതിയ പരിശീലകന്‍ ടീമിന്റെ ഇപ്പോഴത്തെ നിലയില്‍ മാറ്റമുണ്ടാക്കുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications