വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമോ?; പിതാവിന്റെ പ്രതികരണം

പാരീസ്: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ പിഎസ്ജിയില്‍ അസ്വസ്ഥനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍ ടീമിനൊപ്പം ചേര്‍ന്ന നെയ്മര്‍ സഹതാരങ്ങളുമായി ചേര്‍ന്നുപോകുന്നില്ലെന്നും ടീം വിടുകയാണെന്നുമുള്ള അഭ്യൂഹവും ശക്തമാണ്. വാര്‍ത്തകള്‍ ചൂടുപിടിച്ചതോടെ ഇതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നെയ്മറുടെ പിതാവ് നെയ്മര്‍ സീനിയര്‍.

ലോകകപ്പിന് കാര്‍ത്തിക്കോ പന്തോ?; ഒടുവില്‍ നയം വ്യക്തമാക്കി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്ലോകകപ്പിന് കാര്‍ത്തിക്കോ പന്തോ?; ഒടുവില്‍ നയം വ്യക്തമാക്കി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്

ബാഴ്‌സ വലിയൊരു ക്ലബ്ബ് ആണെന്നും അവര്‍ക്കൊപ്പം തങ്ങള്‍ സന്തുഷ്ടരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പോലെ നെയ്മര്‍ക്ക് പെട്ടെന്നൊരു ദിവസം ട്രാന്‍സ്ഫറിന് സാധ്യമല്ല. ഈ വാര്‍ത്തകള്‍ തികച്ചും അസത്യമാണ്. മാത്രവുമല്ല, ബാഴ്‌സയില്‍നിന്നും തങ്ങള്‍ക്ക് വിളിയൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Neymar

പരിക്കിനെ തുടര്‍ന്ന് വിശ്രമിത്തിലാണ് ഇപ്പോള്‍ സൂപ്പര്‍താരം. വിശ്രമത്തിനിടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെന്ന് പിതാവ് പറഞ്ഞു. നെയ്മറെക്കുറിച്ച് ശരിയായ കാര്യങ്ങള്‍ പറയേണ്ടവര്‍ രണ്ടുപേരാണ്. ഒരാള്‍ നെയ്മറും മറ്റൊരാള്‍ താനും. ഇവരില്‍നിന്നല്ലാത്ത വാര്‍ത്തകള്‍ സത്യമാകണമെന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ തമാശകളെഴുതിവിടുകയാണെന്നും നെയ്മര്‍ സീനിയര്‍ പ്രതികരിച്ചു.

ജനുവരി 23ന് ഫ്രഞ്ച് ലീഗിലെ ഒരു മത്സരത്തിനിടയിലാണ് നെയ്മര്‍ക്ക് വീണ്ടും പരിക്കേറ്റത്. 10 ആഴ്ച പുറത്തിരിക്കേണ്ടിവന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കളിക്കാനും നെയ്മര്‍ക്ക് കഴിഞ്ഞില്ല. നെയ്മര്‍ കളിച്ചില്ലെങ്കിലും 2-0 എന്ന സ്‌കോറിന് പിഎസ്ജി ജയിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആകുമ്പോഴേക്കും നെയ്മര്‍ തിരിച്ചെത്തുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.

Story first published: Monday, February 18, 2019, 19:33 [IST]
Other articles published on Feb 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X