Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ ബാഴ്‌സലോണയിലേക്കില്ല;പി.എസ്.ജിയില്‍ തുടരുമെന്ന് നെയ്മറിന്റെ പിതാവ്

റിയോ ഡി ജെനെയ്‌റോ: ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള മടങ്ങിപ്പോക്കിനെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ പിതാവ്. ബാഴ്‌സലോണയിലേക്ക് നെയ്മര്‍ പോകുമെന്ന വാര്‍ത്ത തെറ്റാണെന്നും താരം പി.എസ്.ജിയില്‍ തുടരുമെന്നും നെയ്മറിന്റെ പിതാവ് വ്യക്തമാക്കി.കാനല്‍ സപ്പോര്‍ട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും പദ്ധതി ഇട്ടിരുന്നില്ല.നിലവില്‍ ഞാന്‍ ബ്രസീലിലാണ്.കോപ്പാ അമേരിക്കയ്ക്ക് ശേഷം നെയ്മറോടൊപ്പം പാരിസിലേക്ക് പോകും.മറ്റുവാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്'-അദ്ദേഹം പ്രതികരിച്ചു.

പുതിയ സീസണിന് മുന്നോടിയായി ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട അഭ്യൂഹം നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു. നേരത്തെ മുതല്‍ താരത്തിന് ബാഴ്‌ലസോണയിലേക്ക് പോകാന്‍ താല്‍പ്പര്യമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഇതിനോടൊന്നും ഔദ്യോഗികമായി നെയ്മര്‍ പ്രതികരിച്ചിട്ടില്ല. റെക്കോഡ് തുകയ്ക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിന് പ്രതീക്ഷിച്ച സ്വീകാര്യത ക്ലബ്ബില്‍ ലഭിച്ചില്ല. എഡിന്‍സന്‍ കവാനിയുമായി ഉണ്ടായ പ്രശ്‌നങ്ങളും ആരാധകനെ അടിച്ചതും ഉള്‍പ്പെടെ പി.എസ്.ജിയില്‍ വിവാദങ്ങളുടെ തോഴനായിരുന്നു നെയ്മര്‍.

neymar

കെയ്‌ലിയന്‍ എംബാപ്പയുടെ കളി മികവ് നെയ്മറിന് താരപ്രഭക്ക് കോട്ടംവരുത്തി. പി.എസ്.ജിക്കുവേണ്ടി 58 മത്സരത്തില്‍ നിന്ന് 51 ഗോളും 29 അസിസ്റ്റും സ്വന്തം പേരിലാക്കിയെങ്കിലും പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗില്‍ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ നെയ്മര്‍ക്ക് സാധിച്ചില്ല. 2013മുതല്‍ നാല് വര്‍ഷം ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ച നെയ്മര്‍ 123 മത്സരത്തില്‍ നിന്ന് 68 ഗോളാണ് സ്പാനിഷ് ക്ലബ്ബിനുവേണ്ടി നേടിയത്.

Story first published: Wednesday, July 3, 2019, 9:10 [IST]
Other articles published on Jul 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+