Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ക്ക് വീണ്ടും പരിക്ക്; പിഎസ്ജിക്ക് കനത്ത തിരിച്ചടി, ടീമില്‍ നിന്നും പുറത്ത്

Neymar Injured Again Just Before His Birthday | Oneindia Malayalam

പാരിസ്: ഫ്രഞ്ച് ടീം പിഎസ്ജിയുടെ സൂപ്പര്‍താരം നെയ്മര്‍ക്ക് വീണ്ടും പരിക്ക്. ദീര്‍ഘകാലത്തെ പരിക്കിനുശേഷം തിരിച്ചെത്തി സീസണില്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് നെയ്മര്‍ വീണ്ടും പരിക്കിന്റെ പിടിയിലായത്. ഇതോടെ ചൊവ്വാഴ്ച നാന്റെസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍നിന്നും നെയ്മര്‍ പുറത്തായി. താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന കാര്യം പുറത്തുവന്നിട്ടില്ല.

ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ചതിന്റെ പിന്നാലെയാണ് നെയ്മറുടെ പരിക്ക്. ഏതാണ്ട് 500 ഓളം പേരെ ക്ഷണിച്ച വമ്പന്‍ പാര്‍ട്ടിയാണ് നെയ്മര്‍ കഴിഞ്ഞവര്‍ഷം ഒരുക്കിയിരുന്നത്. 2016ല്‍ ലൂയിസ് ഹാമില്‍ട്ടണ്‍, ബ്രസീല്‍ പ്രസിഡന്റ് തുടങ്ങിയവരെയും ക്ഷണിക്കുകയുണ്ടായി. ഇത്തവണയും ആഘോഷത്തിന് താരം കുറവൊന്നും വരുത്തിയില്ല. ആഘോഷത്തിന് പിന്നാലെയാണ് വീണ്ടും പരിക്കേല്‍ക്കുന്നത്.

neymarinjury

പിഎസ്ജിയില്‍ ചേര്‍ന്നശേഷം എല്ലാ പിറന്നാളിന് ശേഷവും നെയ്മര്‍ പരിക്കിന്റെ പിടിയിലായിട്ടുണ്ട്. 2018ലും 2019ലും പിറന്നാളിനുശേഷം ദീര്‍ഘകാലം പുറത്തായി. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന നെയ്മര്‍ അടുത്ത രണ്ടോ മൂന്നോ മത്സരം കൂടി പുറത്തിരുന്നേക്കും. പിഎസ്ജിക്ക് ഇപ്പോള്‍ ഫ്രഞ്ച് ലീഗില്‍ കാര്യമായ ഭീഷണിയൊന്നുമില്ല. കളിക്കാരെല്ലാം ഫോമിലാണ്. കിലിയന്‍ എംബാപ്പെ ഉള്‍പ്പെടെയുള്ളവര്‍ നെയ്മറുടെ അഭാവം നികത്താന്‍ ശേഷിയുള്ളവരുമാണ്. അതുകൊണ്ടുതന്നെ നെയ്മറുടെ പരിക്ക് ടീം മാനേജ്‌മെന്റിനെ അലട്ടുന്നില്ല.

Story first published: Tuesday, February 4, 2020, 9:50 [IST]
Other articles published on Feb 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+