വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം ഗോള്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റിന് സമര്‍പ്പിച്ച് നെയ്മര്‍

പാരിസ്: അന്തരിച്ച ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് ബ്രസീല്‍ താരം നെയ്മര്‍. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കുവേണ്ടി നേടിയ ഗോളുകളിലൊന്ന് നെയ്മര്‍ കോബിക്ക് സമര്‍പ്പിച്ചു. ലില്ലെക്കെതിരെ നേടിയ പെനാല്‍റ്റി ഗോളിന് ശേഷം നെയ്മര്‍ 24 എന്ന് ഉയര്‍ത്തിക്കാട്ടുകളും തൊഴുകൈയ്യോടെ നില്‍ക്കുകയുമായിരുന്നു. ലോസ് ആഞ്ചലസ് ലേക്കേഴ്‌സില്‍ കോബിയുടെ ജഴ്‌സി നമ്പറാണ് 24.

കളി പകുതിയാകുമ്പോഴാണ് താന്‍ സംഭവം അറിയുന്നതെന്ന് നെയ്മര്‍ പിന്നീട് പറഞ്ഞു. ബാസ്‌കറ്റ്‌ബോള്‍ ആരാധകര്‍ക്ക് മാത്രമല്ല, ലോകത്തിനാകെ നഷ്ടമാണ് കോബിയുടെ വേര്‍പാണ്. തന്റെ ഗോള്‍ അദ്ദേഹത്തിനുള്ളതാണെന്നും നെയ്മര്‍ പ്രതികരിച്ചു. അമേരിക്കന്‍ പ്രാദേശികസമയം ഞായറാഴ്ച രാവിലെയായിരുന്നു കോബിയും മകളും കയറിയ ഹെലികോപ്റ്റര്‍ കാലാബാസില്‍ തകര്‍ന്നുവീണത്. മകള്‍ ജിയാനയെ ബാസ്‌കറ്റ്‌ബോള്‍ പരിശീലനത്തിനായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. കോബിയുടെ സ്വന്തം ഹെലികോപ്റ്ററില്‍ ഇരുവരെയും കൂടാതെ ഏഴോളം യാത്രക്കാരും ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി പോലീസ് അറിയിച്ചു.

neymar-kobebryant

കോബി ബ്രയന്റിന് ആദരമര്‍പ്പിച്ച് കായികലോകം; കോലി മുതല്‍ ക്രിസ്റ്റിയാനോയും മെസ്സിയും വരെകോബി ബ്രയന്റിന് ആദരമര്‍പ്പിച്ച് കായികലോകം; കോലി മുതല്‍ ക്രിസ്റ്റിയാനോയും മെസ്സിയും വരെ

ബാസ്‌കറ്റ് ബോളിലെ എക്കാലത്തേയും മികച്ച താരമായാണ് കോബി വിലയിരുത്തപ്പെടുന്നത്. ലോസ് ആഞ്ചലസ് ലേക്കഴ്‌സിനുമാത്രമായി കരിയറിലുടനീളം കോര്‍ട്ടിലിറങ്ങി. 20 വര്‍ഷം നീണ്ടുനിന്ന കോബി ബ്രയന്റിന്റെ കരിയറില്‍ എന്‍ബിഎയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ഓള്‍സ്റ്റാര്‍ 18 തവണ നേടി. അഞ്ച് തവണ ടീം ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. 2008, 2012 ഒളിമ്പിക്സുകളില്‍ അമേരിക്ക ബാസ്‌കറ്റ് ബോളില്‍ സ്വര്‍ണം നേടിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് കോബി ആയിരുന്നു.

Story first published: Monday, January 27, 2020, 11:14 [IST]
Other articles published on Jan 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X