Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചെത്തും മുന്‍പ് നെയ്മര്‍ ടെന്നീസ് കോര്‍ട്ടില്‍; പിഎസ്ജി പരിശീലകന് കലിപ്പ്

പാരിസ്: പരിക്കുമൂലം ദീര്‍ഘനാളായി പുറത്തിരിക്കുന്ന സൂപ്പര്‍താരം നെയ്മര്‍ തിരിച്ചുവരവിന് ഒരുങ്ങവെ താരത്തിനെതിരെ പരോക്ഷ വിമര്‍ശനുമായി പിഎസ്ജി കോച്ച് തോമസ് ടൂഷ്യല്‍. ഡേവിസ് കപ്പ് ടെന്നീസ് മത്സരം കാണാന്‍ മാഡ്രിഡിലേക്ക് പോയതാണ് പരിശീലകനെ ചൊടിപ്പിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അയാളുടെ പിതാവോ പോലീസോ അല്ലെന്നായിരുന്നു ടൂഷ്യലിന്റെ മറുപടി.

ഈ ആഴ്ച നടക്കാനിരിക്കുന്ന പിഎസ്ജി, ലില്ലെ മത്സരത്തിലൂടെ നെയ്മര്‍ തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. മത്സരം നടക്കാനിരിക്കെയാണ് താരം മാഡ്രിഡിലേക്ക് മുങ്ങിയത്. നെയ്മര്‍ മാഡ്രിഡിലേക്ക് പോയതിനെ താന്‍ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അയാളുടെ പരിശീലകനാണ്. നെയ്മര്‍ നന്നായി പരിശീലിക്കുകയും ചെയ്യുന്നുണ്ട്. താരം അടുത്ത ദിവസം നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നും ടൂഷ്യല്‍ പറഞ്ഞു.

neymar

ഒക്ടോബര്‍ 5നാണ് നെയ്മര്‍ അവസാനമായി പിഎസ്ജിക്കുവേണ്ടി കളിച്ചത്. ഇതിനുശേഷം ഒക്ടോബര്‍ 13ന് നൈജീരിയയ്‌ക്കെതിരെ നടന്ന ബ്രസീലിന്റെ മത്സരത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളില്‍നിന്നായി സീസണില്‍ പിഎസ്ജിക്കുവേണ്ടി നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. നേരത്തെയും പരിശീലകനുമായി ഉടക്കിയിട്ടുള്ള നെയ്മര്‍ തിരിച്ചുവരവിനൊരുങ്ങവെ വീണ്ടും വിവാദത്തിലകപ്പെട്ടത് ടീമില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Story first published: Friday, November 22, 2019, 9:23 [IST]
Other articles published on Nov 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+