Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബലാല്‍സംഘ കേസില്‍ നെയ്മര്‍ക്ക് കുരുക്ക് മുറുകുന്നു; പരാതിക്കാരിയെ ഇടിക്കുന്ന വീഡിയോ പുറത്ത്

റിയോ ഡി ജനെയ്‌റോ: ബലാല്‍സംഘ കേസില്‍ ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ വാദങ്ങള്‍ പൊളിയുന്നു. നെയ്മര്‍ക്കെതിരേ ആരോപണം ഉന്നയിച്ച മോഡലായ നജില ട്രിന്‍ഡേഡ് മെന്‍ഡിസ് ഡിസൂസ തന്നെ നെയ്മര്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവിട്ടതോടെ നെയ്മര്‍ പ്രതിക്കൂട്ടിലാവുമെന്നുറപ്പ്. ആരോപണം ഉന്നയിച്ച് മെന്‍ഡിസ് ഡിസൂസ രംഗത്തെത്തിയതിന് പിന്നാലെ നെയ്മര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ബലാല്‍സംഘം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയും ധാരണയോടെയുമായിരുന്നു എല്ലാം എന്നാണ് നെയ്മര്‍ വാദിച്ചിരുന്നത്.

ഇതിന്റെ തെളിവായി ഇരുവരും തമ്മിലുള്ള സ്വകാര്യ ചാറ്റിങ്ങുകളുടെ ദൃശ്യം നെയ്മര്‍ പുറത്തുവിട്ടിരുന്നു. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്തി പണം തട്ടാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന നെയ്മര്‍ വാദിച്ചെങ്കിലും മെന്‍ഡിസ് ഡിസൂസയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ നെയ്മര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ഹോട്ടലില്‍ വെച്ച് മദ്യ ലഹരിയില്‍ നെയ്മര്‍ തന്നെ ബലാല്‍സംഘം ചെയ്‌തെന്നാണ് മെന്‍ഡിസ് ഡിസൂസ സാവോപോളോ പോലീസില്‍ പരാതി നല്‍കിയത്. ബ്രസീലിയന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മെന്‍ഡിസ് ഡിസൂസ നെയ്മര്‍ക്കെതിരേ തെളിവുകള്‍ നിരത്തിയത്.

neymar

എന്നാല്‍ മെന്‍ഡിസ് ഡിസൂസയ്‌ക്കെതിരേ ആരോപണവുമായി നെയ്മറിന്റെ പിതാവ് രംഗത്തെത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഘം ചെയ്‌തെന്ന് വിലയിരുത്തരുത്. നെയ്മര്‍ പ്രകോപിതനാകുന്നത് മാത്രമാണ് വീഡിയോയിലുള്ളത്. സ്ത്രീ പ്രകോപിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം മാത്രമാണിത്. മനപ്പൂര്‍വമായി ചിത്രീകരിച്ചതാണിത്. നെയ്മറെ കരുതിക്കൂട്ടി കുടുക്കുകയാണ് ഇവരുടെ ഉദ്ദേശമെന്നും അദ്ദേഹം ആരോപിച്ചു.

നിലവില്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ് നെയ്മര്‍. പരിക്കേറ്റ താരം കോപ്പാ അമേരിക്കയ്ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്നും പിന്‍മാറി. പി.എസ്.ജിയില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് കൂടുമാറാന്‍ തയ്യാറെടുക്കുന്ന നെയ്മറെ ബലാല്‍സംഘ ആരോപണം ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞിടെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെയും ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നെങ്കിലും കേസ് നല്‍കിയ സ്ര്തീ പിന്നീട് പരാതി പിന്‍വലിച്ചിരുന്നു.

Story first published: Thursday, June 6, 2019, 16:53 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+