For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പില്‍ ചരിത്രമെഴുതാന്‍ വില്യംസണ്‍ ഒരു റണ്‍സ് മാത്രം അകലെ

ലണ്ടന്‍: ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇതിനകം തന്നെ ലോകകപ്പിലെ മികച്ച ക്യാപ്റ്റനെന്ന ബഹുമതി നേടിക്കഴിഞ്ഞു. ശരാശരിക്കാരായ ഒരു ടീമിനെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സിയും ബാറ്റിങ് ഫോമും തുണച്ചിട്ടുണ്ട്. ഫൈനലിലും വില്യംസണ്‍ തിളങ്ങിയാല്‍ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ് ആരാധകര്‍.

ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോള്‍ കിവീസ് ക്യാപ്റ്റന്‍ ചരിത്രത്തിന്റെ വക്കിലാണ്. ഒരു റണ്‍സ് കൂടി നേടിയാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റന്‍ എന്ന ബഹുമതിയുമായി വില്യംസണിന് മടങ്ങാം. നിലവില്‍ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. 2007ല്‍ 11 കളികളില്‍നിന്നും ജയവര്‍ധനെ 548 റണ്‍സ് നേടിയിട്ടുണ്ട്. ഇതവരെ 9 മത്സരങ്ങളിലെ 8 ഇന്നിങ്‌സുകളില്‍നിന്നും വില്യംസണ്‍ ഈ സ്‌കോര്‍ നേടിക്കഴിഞ്ഞു.

kanewilliamson

ഒരു ലോകകപ്പില്‍ 500 റണ്‍സോ അതിലധികമോ സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ മാത്രം ക്യാപ്റ്റന്‍ കൂടിയാണ് വില്യംസണ്‍. നേരത്തെ റിക്കി പോണ്ടിങ്(539), ആരോണ്‍ ഫിഞ്ച്(507) എന്നിവരും ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. അതേസമയം ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ സെഞ്ച്വറി നേടിയത് സൗരവ് ഗാംഗുലിയാണ്. 2003ല്‍ ഗാംഗുലി മൂന്ന് സെഞ്ച്വറികള്‍ നേടിയപ്പോള്‍ ഇക്കുറി വില്യംസണ്‍ 2 ശതകങ്ങള്‍ നേടിയിട്ടുണ്ട്.

Story first published: Saturday, July 13, 2019, 17:47 [IST]
Other articles published on Jul 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+