Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീജേഷും നീരജുമടക്കം 11 പേരെ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

1

ദില്ലി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന അവാര്‍ഡുകക്കു 11 കായിക താരങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. മലയാളി ഹോക്കി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷുള്‍പ്പെടെ 11 പേരാണ് അവാര്‍ഡിനു വേണ്ടി സമര്‍പ്പിച്ചവരുടെ ലിസ്റ്റിലുള്ളത്. ടോക്കിയോ ഒളിംപിക്‌സില്‍ രാജ്യത്തിനു സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര, ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ടോക്കിയോയിലെ പാരാലിംപിക്‌സില്‍ ഷൂട്ടിങില്‍ മെഡലുകള്‍ കൊയ്ത വനിതാ താരം അവാനി ലെഖാറ, മറ്റു പാരാ അത്‌ലറ്റുകളായ പ്രമോദ് ഭഗത്, കൃഷ്ണ നാഗര്‍, മനീഷ് നര്‍വാള്‍ എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതേസമയം, അര്‍ജുന അവാര്‍ഡിനു വേണ്ടി ഇത്തവണ 35 അത്‌ലറ്റുകളെയാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു പേര്‍ കൂടുതലാണിത്.

ഖേല്‍രത്‌നയ്ക്കായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ്

നീരജ് ചോപ്ര (അത്‌ലറ്റിക്‌സ്)
പിആര്‍ ശ്രീജേഷ് (ഹോക്കി)
സുനില്‍ ഛേത്രി (ഫുട്‌ബോള്‍)
അവാനി ലെഖാറ (പാരാ ഷൂട്ടിങ്)
രവി ദഹിയ (ഗുസ്തി)
ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ (ബോക്‌സിങ്)
മിതാലി രാജ് (ക്രിക്കറ്റ്)
പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റണ്‍)
സുമിത് അംഗുല്‍ (അത്‌ലറ്റിക്‌സ്)
കൃഷ്ണ നാഗര്‍ (പാരാ ബാഡ്മിന്റണ്‍)
മനീഷ് നര്‍വാള്‍ (പാരാ ഷൂട്ടിങ്)

നേരത്തേ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരമെന്നായിരുന്നു അവാര്‍ഡ് അറിയപ്പെട്ടിരുന്നത്. അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ മോദി ഇതില്‍ മാറ്റം വരുത്തിയത്. രാജീവ് ഗാന്ധിക്കു പകരം മുന്‍ ഹോക്കി ഇതിഹാസവും ഒളിംപ്യനുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേര് നല്‍കാനും തീരുമാനിക്കുകയായിരുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകളുടെ അവിസ്മരണീയ പ്രകടനത്തിനു പിന്നാലെയായിരുന്നു ഇത്. പുരുഷ ടീം വെങ്കല മെഡലിന് അര്‍ഹരായിരുന്നു. 41 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു മെഡല്‍ ലഭിച്ചത്. വനിതാ ടീമാവട്ടെ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലില്‍ കളിക്കുയും ചെയ്തിരുന്നു.

ടോക്കിയോ ഒളിംപിക്‌സില്‍ അവിശ്വസനീയ പ്രകടനമായിരുന്നു ജാവലിന്‍ ത്രോയില്‍ നീരജ് കാഴ്ചവച്ചത്. ഗെയിംസില്‍ ഇന്ത്യയുടെ അവസാനത്തെ ഇനം കൂടിയായിരുന്ന ജാവലിനില്‍ സ്വര്‍ണം സമ്മാനിച്ച് അദ്ദേഹം ഹീറോയായി മാറി. ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യക്കു അത്‌ലറ്റിക്‌സില്‍ ലഭിച്ച ആദ്യത്തെ മെഡല്‍ കൂടിയായിരുന്നു ഇത്. കൂടാതെ ഷൂട്ടര്‍ അഭിനവ് ബിന്ദ്രയ്ക്കു ശേഷം വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായും നീരജ് മാറിയിരുന്നു.

Story first published: Wednesday, October 27, 2021, 19:19 [IST]
Other articles published on Oct 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+