Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നവദീപ് സെയ്‌നി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു; ഭുവനേശ്വറിന് പകരക്കാരനോ?

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ അടുത്ത മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പന്തെറിയാനായി നവദീപ് സെയ്‌നിയും. മാഞ്ചസ്റ്ററില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനവേളയില്‍ സെയ്‌നി പന്തെറിയും. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് സെയ്‌നി.

എല്ലാവരും കോലിയല്ല, സ്മിത്തും വാര്‍ണറും ഒരു ദയയും പ്രതീക്ഷിക്കേണ്ട!! തുറന്നടിച്ച് മോര്‍ഗന്‍
പരിശീലനത്തിനായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന ദീപക് ചഹാര്‍, ആവേശ് ഖാന്‍ എന്നിവര്‍ ജൂണ്‍ ആദ്യവാരം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഖലീല്‍ അഹമ്മദ് മാത്രമാണ് ടീമിനായി പന്തെറിയാനുണ്ടായിരുന്നത്. ഖലീല്‍ കൂടി മടങ്ങുന്നതോടെ സെയ്‌നി മാത്രമാകും ടീമിന്റെ പരിശീലനത്തിന് പന്തെറിയുക. സെയ്‌നിയെ എത്തിച്ചത് ഭുവനേശ്വര്‍ കുമാറിന്റെ പകരക്കാരായിട്ടാണെന്ന അഭ്യൂഹവും നിലവിലുണ്ട്.

NavdeepSaini

പേശിവലിവ് കാരണം ഭുവി വിശ്രമത്തിലാണ്. രണ്ടോ മൂന്നോ മത്സരങ്ങള്‍ കഴിയുമ്പോഴേക്കും താരം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഭുവിയുടെ പരിക്ക് ഭേദമായില്ലെങ്കില്‍ സെയ്‌നിയെ പകരക്കാരനാക്കിയേക്കും. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ മുഹമ്മദ് ഷമി ആയിരുന്നു ഭുവിക്ക് പകരക്കാരനായി എത്തിയത്. മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി വിന്‍ഡീസിനെതിരെയും കളിക്കും.

Story first published: Tuesday, June 25, 2019, 10:49 [IST]
Other articles published on Jun 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+