എല്ലാവരും കോലിയല്ല, സ്മിത്തും വാര്‍ണറും ഒരു ദയയും പ്രതീക്ഷിക്കേണ്ട!! തുറന്നടിച്ച് മോര്‍ഗന്‍
ലണ്ടന്‍: ലോകകപ്പിലെ ഫൈനലിനു തുല്യമായ പോരാട്ടമാണ് ഇന്നു വിഖ്യാതമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ആതിഥേയരും ഇത്തവണത്തെ കിരീട ഫേവറിറ്റുകളുമായ ഇംഗ്ലണ്ടും മുഖാമുഖം വരുമ്പോള്‍ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്. ഓസീസിനേക്കാള്‍ ഈ മല്‍സരം ജയിക്കേണ്ടത് ഇംഗ്ലണ്ടിനാണ് അനിവാര്യം. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇംഗ്ലണ്ടിനു മല്‍സരത്തില്‍ ജയിച്ചേ തീരൂ.
വിലക്കിനു ശേഷം തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സറ്റീവ് സ്മിത്തിനും ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കും കാണികളുടെ ഭാഗത്തു നിന്നും പരിഹാസം നേരിട്ടിരുന്നു. ഇത്തവണ ഇംഗ്ലണ്ട് ആരാധകരുടെ ഭാഗത്തു നിന്നും ഇതുണ്ടായാല്‍ താന്‍ ഇടപെടില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് നായകന്‍ ഇയോന്‍ മോര്‍ഗന്‍.

കാണികളുടെ പെരുമാറ്റം
ലോര്‍ഡ്‌സില്‍ നടക്കുന്ന മല്‍സരത്തില്‍ കാണികളുടെ ഭാഗത്തു നിന്നും എത്തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടാവുകയെന്നു പറയാനാവില്ലെന്നു മോര്‍ഗന്‍ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള ആരാധകരുടെ പ്രതികരണം വ്യത്യസ്തമായിരിക്കും. ഇത്തവണ എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്നു കാണാം.
വലിയ തുക നല്‍കിയാണ് ആരാധകര്‍ മല്‍സരം കാണാനെത്തുന്നത്. പല തരത്തിലും അവര്‍ ടീമിനെ പിന്തുണയ്ക്കുകയും ചെയ്യും. ചില സമയങ്ങളില്‍ ആരാധകര്‍ രണ്ടു ടീമുകളെയും പിന്തുണയ്ക്കുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. അവരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

കോലിയല്ല, താനെന്ന് മോര്‍ഗന്‍
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളിക്കിടെ ഇന്ത്യന്‍ ആരാധകരില്‍ ചിലര്‍ ഫീല്‍ഡ് ചെയ്യവെ സ്മിത്തിനെ പരിഹസിച്ചിരുന്നു. അപ്പോള്‍ ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇടപെടുകയും ആരാധകരോട് സ്മിത്തിനെ പരിഹസിക്കരുതെന്നും കൈയടിച്ച് പിന്തുണയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോലിയല്ല, താനെന്ന് മോര്‍ഡന്‍ വ്യക്തമാക്കി.
കാണികളുടെ ഭാഗത്തു നിന്നും സ്മിത്തിനോ, വാര്‍ണര്‍ക്കോ മോശം പെരുമാറ്റം നേരിടേണ്ടി വന്നാല്‍ താന്‍ ഇടപെടില്ലെന്നും അതു തന്റെ ജോലിയല്ലെന്നും തുറന്നടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍.

സമയമെടുക്കും
കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിക്കപ്പെടുകയും അതിനു ശേഷം കളിക്കളത്തില്‍ തിരിച്ചെത്തുകയും ചെയ്ത രണ്ടു താരങ്ങളെ ക്രിക്കറ്റ് സമൂഹം എളുപ്പത്തില്‍ സ്വീകരിക്കുമെന്ന് കരുതാന്‍ കഴിയില്ല. അതിനു സമയമെടുക്കുമെന്നും സ്മിത്തിന്റെയും വാര്‍ണറുടെയും പേരുകള്‍ പരാമര്‍ശിക്കാതെ മോര്‍ഗന്‍ പറഞ്ഞു.
ലോകകപ്പില്‍ ഇനി കടുപ്പമേറിയ മൂന്നു മല്‍സരങ്ങളാണ് ഇംഗ്ലണ്ടിനു മുന്നിലുള്ളത്. ഓസീസിസിനെതിരായ മല്‍സരം കഴിഞ്ഞാല്‍ ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരെയാണ് ഇംഗ്ലണ്ടിനു നേരിടേണ്ടത്. എന്നാല്‍ സെമിയിലെത്താന്‍ ഇംഗ്ലണ്ടിനു മൂന്നു മല്‍സരങ്ങളും ജയിക്കേണ്ടതില്ലെന്നു മോര്‍ഗന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications