Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് ഫൈനലില്‍

പോര്‍ട്ടോ: യുവേഫ നാഷന്‍സ് ലീഗ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 3-1 എന്ന സ്‌കോറിന് തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് ഫൈനലില്‍ പ്രവേശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലായതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിലാണ് നെതര്‍ലന്‍ഡ് വിജയം പിടിച്ചെടുത്തത്. ഫൈനലില്‍ പോര്‍ച്ചുഗല്‍ ആണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍.

കളിയുടെ 32-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ ലീഡെടുത്ത ഇംഗ്ലണ്ട് 73-ാം മിനിറ്റുവരെ മുന്നിട്ടുനിന്നിരുന്നു. എന്നാല്‍, മാത്തിയാസ് ഡി ലൈറ്റ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡസ് സമനില കണ്ടെത്തിയതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. 97-ാം മിനിറ്റില്‍ കെയ്‌ലി വാക്കറുടെ സെല്‍ഫ് ഗോളില്‍ ഇംഗ്ലണ്ട് പിന്നിലായി. തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ 114-ാം മിനിറ്റില്‍ ക്വിന്‍സി പ്രോമെസ് നെതര്‍ലന്‍ഡ്‌സിനായി ഒരു ഗോള്‍കൂടി കണ്ടെത്തിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ പൊലിയുകയായിരുന്നു.

netherland

പ്രതിരോധത്തിലെ വീഴ്ചകളാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. മത്സരത്തിലുടനീളം തങ്ങള്‍ തെറ്റുകള്‍ വരുത്തിയെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ഗരേത് സൗത്ത്‌ഗേറ്റ് പറഞ്ഞു. അവസാനം വഴങ്ങിയ രണ്ടുഗോളുകളും പ്രതിരോധത്തിന് പറ്റിയ പാളിച്ചകളാണെന്നും അദ്ദേഹം സമ്മതിച്ചു. ഞായറാഴ്ച പോര്‍ട്ടോയിലാണ് യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ നെതര്‍ലന്‍ഡസ് നേരിടുക. മൂന്നാം സ്ഥാനത്തിനായി ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനേയും നേരിടും.

Story first published: Friday, June 7, 2019, 11:00 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+