Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കോലിക്കും ചാനുവിനും ഖേല്‍രത്‌ന; ബോബിക്ക് ധ്യാന്‍ചന്ദ്, ജിന്‍സണ് അര്‍ജുന

ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു | Oneindia Malayalam

ദില്ലി: ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര കായിക മന്ത്രാലയമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, ഭാരോദ്വഹക മീരാഭായ് ചാനു എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം.

പതിവുപോലെ ഇത്തവണയും കായിക അവാര്‍ഡുകളില്‍ മലയാളി സാന്നിധ്യമുണ്ട്. മുന്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ബോബി അലോഷ്യസിന് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ടമെഡല്‍ സ്വന്തമാക്കിയ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹനായി. 20 താരങ്ങളാണ് ഇത്തവണ അര്‍ജുന പുരസ്‌കാരം സ്വന്തമാക്കിയവര്‍.

page

ബോബിയെ കൂടാതെ ഭരത് ഛേത്രി (ഹോക്കി), സത്യദേവ് (ആര്‍ച്ചറി), ദാദു ചൗഗുലേ (ഗുസ്തി) എന്നിവരും ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹന നേടിയിട്ടുണ്ട്. ദ്രോണാചാര്യ പുരസ്‌കാരത്തിന് വിജയ് ശര്‍മ (ഭാരോദ്വഹനം), ക്ലാരന്‍സോ ലോബോ (ഹോക്കി), തരക് സിന്‍ഹ (ക്രിക്കറ്റ്), സി.എ. കുട്ടപ്പ (ബോക്സിങ്), ജീവന്‍ ശര്‍മ (ജൂഡോ), ശ്രീനിവാസ റാവു (ടേബിള്‍ ടെന്നിസ്), വി.ആര്‍. ബീഡു (അത്‌ലറ്റിക്‌സ്), സുഖ്‌ദേവ് സിങ് പാന്നു (അത്‌ലറ്റിക്‌സ്) എന്നിവര്‍ അര്‍ഹരായി.

നീരജ് ചോപ്ര, ജിന്‍സന്‍ ജോണ്‍സണ്‍, ഹിമ ദാസ് (അത്ലറ്റിക്‌സ്), സതീഷ്‌കുമാര്‍ (ബോക്സിങ്), എന്‍. സിക്കി റെഡ്ഡി (ബാഡ്മിന്റന്‍), ശുഭാംഗര്‍ ശര്‍മ (ഗോള്‍ഫ്), സ്മൃതി മന്ഥന (ക്രിക്കറ്റ്), സവിത (ഹോക്കി), മന്‍പ്രീത് സിങ് (ഹോക്കി), രാഹി സര്‍നോബത്ത്, രവി റാത്തോഡ് (പോളോ), അങ്കുര്‍ മിത്തല്‍, മണിക ബത്ര, ശ്രേയഷി സിങ് (ഷൂട്ടിങ്), ജി. സത്യന്‍ (ടേബിള്‍ ടെന്നിസ്), രോഹന്‍ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാന്‍ (വുഷു), അങ്കുര്‍ ധാമ (പാര അത്ലറ്റിക്സ്), മനോജ് സര്‍ക്കാര്‍ (പാരാബാഡ്മിന്റന്‍) എന്നിവരാണ് അര്‍ജുന അവാര്‍ഡ് നേടിയവര്‍.

7.5 ലക്ഷം രൂപയാണു ഖേല്‍ രത്ന പുരസ്‌കാര തുക. അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാക്കള്‍ക്ക് 5 ലക്ഷം രൂപ വീതവും ലഭിക്കും. സപ്തംബര്‍ 25നു രാഷ്ട്രപതി ഭവനില്‍ വെ്ച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണു പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.

Story first published: Friday, September 21, 2018, 8:31 [IST]
Other articles published on Sep 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+