Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇബ്രാഹിമോവിച്ചിനെ സ്വന്തമാക്കാന്‍ നാപ്പോളിക്ക് താല്‍പ്പര്യമുണ്ടെന്ന് ക്ലബ്ബ് തലവന്‍

ടുറിന്‍: മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും നിലവില്‍ എല്‍ എ ഗ്യാലക്‌സി താരവുമായ ഇബ്രാഹിമോവിചിനെ സ്വന്തമാക്കാനൊരുങ്ങി നാപ്പോളി. ഇത് സംബന്ധിച്ച സൂചന നാപ്പോളി തലവന്‍ ഔറീലിയോ ഡീ ലൗറന്റിസാണ് പുറത്തുവിട്ടത്. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ലോസ് ആഞ്ചലസ് സന്ദര്‍ശന വേളയില്‍ ഇബ്രാഹിമോവിച്ചിനെയും കുടുംബത്തെയും ക്ഷണിക്കുകയും ഇറ്റലിയിലേക്ക് മടങ്ങിയെത്തണമെന്നും നാപ്പോളി ജഴ്‌സിയില്‍ കളിക്കണമെന്ന ആഗ്രഹം പങ്കുവെക്കുകയും ചെയ്തായും അദ്ദേഹം പറഞ്ഞു. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ഈ കൂടിക്കാഴ്ചയുണ്ടായതെന്നും അന്തിമ തീരുമാനം ഇബ്രയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ലീഗില്‍ ഗ്യാലക്‌സിക്കുവേണ്ടി കളിക്കുന്ന ഇബ്ര 38ാം വയസിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. സിസര്‍ കട്ടും ഫ്രീ കിക്കിലെ മികവുമെല്ലാം കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന താരത്തെ ടീമിലെത്തിക്കാന്‍ നേരത്തെയും നാപ്പോളി ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് അനുകൂലമായല്ല ഇബ്ര പ്രതികരിച്ചത്. എന്തായാലും നാപ്പോളി തലവന്റെ ആഗ്രഹത്തോട് ഇബ്രാഹിമോവിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

zlatanibrahimovic

ഇറ്റലിയിലെ സാഹചര്യങ്ങള്‍ വളരെ പരിചിതനായ കളിക്കാരനാണ് ഇബ്രാഹിമോവിച്ച്. നേരത്തെ ഇന്റര്‍മിലാന്‍, എസി മിലാന്‍, യുവന്റസ് ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. ബാഴ്‌സലോണ, പിഎസ്ജി എന്നീ ക്ലബ്ബുകള്‍ക്കൊപ്പവും ഇബ്ര പന്ത് തട്ടിയിട്ടുണ്ട്.

Story first published: Thursday, October 24, 2019, 9:29 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+