Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരെന്ത് കളിക്കാര്‍, സൂര്യവെളിച്ചം പോലും താങ്ങില്ലേ? ഇന്ത്യയിലാണെങ്കില്‍ കളി നിര്‍ത്തുമോ? വിമര്‍ശനം

കളി നിര്‍ത്തിയതിൽ കടുത്ത വിമർശനം | Oneindia Malayalam

നാപ്പിയര്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നാപ്പിയറില്‍ നടന്ന ആദ്യ ഏകദിനത്തിനിടെ ക്രിക്കറ്റില്‍ മുമ്പൊന്നും കണ്ടില്ലാത്ത അസാധാരണ സംഭവമുണ്ടായിരുന്നു. സൂര്യവെളിച്ചം നേരിട്ട് മുഖത്തേക്കു പതിച്ചതിനെ തുടര്‍ന്ന് പന്ത് കാണാനാവുന്നില്ലെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നു അംപയര്‍മാര്‍ അര മണിക്കൂറോളം കളി നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്നു കളി പുനരാരംഭിച്ചപ്പോള്‍ ഒരോവര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ സംഭവത്തില്‍ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മല്‍സരം നടന്ന നാപ്പിയറിലെ മേയറായ ബില്‍ ഡാല്‍റ്റണ്‍ കളി നിര്‍ത്തിയതിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

ഇന്ത്യയിലാണെങ്കില്‍ നടക്കുമോ?

ഇന്ത്യയിലാണെങ്കില്‍ നടക്കുമോ?

ഇന്ത്യയില്‍ നടന്ന ഒരു മല്‍സരത്തിനിടെയാണ് ഇത്തരത്തില്‍ സൂര്യപ്രകാശം കാരണം ബാറ്റ്‌സ്മാന്‍മാര്‍ക്കു ബുദ്ധിമുട്ട് നേരിട്ടതെങ്കില്‍ കളി നിര്‍ത്തി വയ്ക്കുമോയെന്ന് ബില്‍ ഡാല്‍റ്റണ്‍ ചോദിക്കുന്നു.
ഔട്ട്‌ഡോറില്‍ നടക്കുന്ന കളിയാണല്ലോ ക്രിക്കറ്റ്. അതുകൊണ്ടു തന്നെ കളിക്കിടെ സൂര്യപ്രകാശം കണ്ണില്‍ പതിക്കുന്നത് ക്രിക്കറ്റിന്‍റെ ഭാഗവുമാണ്. ക്രിക്കറ്റര്‍മാര്‍ കുറച്ചു കൂടി മനോധൈര്യം കാണിക്കേണ്ടതുണ്ടെന്നും നാപ്പിയറിലെ സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിഹാരം കാണേണ്ടിയിരിക്കുന്നു

പരിഹാരം കാണേണ്ടിയിരിക്കുന്നു

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വക്താവായ റിച്ചാര്‍ഡ ബൂക്കിന് ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായമാണുള്ളത്. കളിക്കിടെ ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ അത് പെട്ടെന്നു പരിഹരിക്കാനുള്ള വഴി ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുപോലെ ഭാവിയിലുമുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. നിലവില്‍ ഇതുപോലെയുള്ള സംഭവമുണ്ടായാല്‍ കളി നിര്‍‍ത്തുകയല്ലാതെ പെട്ടെന്നൊരു പോംവഴി ഇല്ലെന്നും ബൂക്ക് പറഞ്ഞു.

മുമ്പ് താന്‍ പുറത്തായിട്ടുണ്ടെന്ന് കോലി

മുമ്പ് താന്‍ പുറത്തായിട്ടുണ്ടെന്ന് കോലി

സൂര്യപ്രകാശം മൂലം കളി നിര്‍ത്തി വച്ചതിനെക്കുറിച്ച് മല്‍സരശേഷം ചോദിച്ചപ്പോള്‍ മുമ്പ് തനിക്കും ഇതുപോലെയൊരു അനുഭവമുണ്ടായിരുന്നുവെന്നാണ് ക്യാപ്റ്റന്‍ കോലി ചിരിച്ചുകൊണ്ടു പറഞ്ഞത്.
2014ല്‍ കളിക്കിടെ സൂര്യരശ്മി നേരിട്ട് കണ്ണില്‍ പതിച്ചതിനെ തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അന്ന് ഇപ്പോഴത്തേത് പോലെ കളി നിര്‍ത്തി വയ്ക്കാമെന്ന നിയമമൊന്നും ഉണ്ടായിരുന്നില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു.

Story first published: Thursday, January 24, 2019, 14:59 [IST]
Other articles published on Jan 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+