Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റി ഓപ്പണ്‍ ടെന്നിസ്: മുറെ സഹോദരന്‍മാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്

വാഷിങ്ടണ്‍: സിറ്റി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ പുരുഷ ഡബിള്‍സില്‍ മുറെ സഹോദരങ്ങള്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസ് ദക്ഷിണാഫ്രിക്കയുടെ റവീന്‍ ക്ലാസന്‍ സഖ്യത്തോടാണ് ആന്‍ഡി മുറെ-ജാമി മുറെ സഖ്യം പരാജയ്യപ്പെട്ടത്.അനുഭവസമ്പത്തിലും കളിക്കണക്കിലും മുറെ സഖ്യത്തിനായിരുന്നു ആധിപത്യമെങ്കിലും വീനസ് റവീന്‍ സഖ്യത്തിന്റെ മികവിന് മുന്നില്‍ അടിതെറ്റി.ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് മുറെ സഖ്യത്തിന്റെ തോല്‍വി.തുടക്കം മുതല്‍ ശക്തമായ വെല്ലുവിളിയാണ് മുറെ സഖ്യം നേരിട്ടത്.

വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യയ്ക്ക് വിജയത്തുടക്കം, തിളങ്ങിയത് അരങ്ങേറ്റക്കാരന്‍ നവ്ദീപ് സെയ്‌നി

50 മിനുട്ട് നീണ്ടുനിന്ന ആദ്യ സെറ്റ് 7-6ന് സ്വന്തമാക്കാന്‍ മുറെ സഖ്യത്തിന് സാധിച്ചെങ്കിലും പിന്നീടങ്ങോട്ട് കളി കൈവിട്ടു.രണ്ടാം സെറ്റും 50 മിനുട്ട് നീണ്ടപ്പോള്‍ 7-6ന് സെറ്റ് വീനസ് റവീന്‍ സഖ്യം പിടിച്ചെടുത്തു.നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ മുറെ സഖ്യത്തിന് നിരന്തരം പിഴച്ചപ്പോള്‍ 10-7ന് സെറ്റും വിജയവും വീനസ് റവീന്‍ സഖ്യം സ്വന്തമാക്കി.14 മിനുട്ട് മാത്രമാണ് മൂന്നാം സെറ്റ് നീണ്ടത്.

murraybrothers

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ആന്‍ഡിമുറെയുടെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.പരിക്കും ഫോമില്ലായ്മയും താരത്തിന്റെ പ്രകടനത്തെ ബാധിച്ചതോടെ നിലവില്‍ 222ാം സ്ഥാനത്താണ് മുറെയുള്ളത്.മൂന്ന് ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തം പേരിലുള്ള മുറെ അഞ്ച് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലും ഒരു തവണ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലും കളിച്ചിട്ടുണ്ട്. ഡബിള്‍സില്‍ മുന്‍ ഒന്നാം റാങ്കുകാരനായ ജാമി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍,യുഎസ് ഓപ്പണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.നിലവില്‍ എട്ടാം സ്ഥാനത്താണ് ജാമി.

Story first published: Sunday, August 4, 2019, 9:06 [IST]
Other articles published on Aug 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+