Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു; മുരളി വിജയിക്ക് പിഴ ശിക്ഷ

ദിണ്ടിഗല്‍: രഞ്ജി ട്രോഫി മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത തമിഴ്‌നാട് താരം മുരളി വിജയിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴയായി വിധിച്ചത്. കര്‍ണാടക-തമിഴ്‌നാട് മത്സരത്തിന്റെ ആദ്യ ദിനമാണ് സംഭവം.ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന്‍ എറിഞ്ഞ 70ാം ഓവറില്‍ കര്‍ണാടക താരം പവന്‍ ദേശ്പാണ്ഡെയുടെ ക്യാച്ച് അമ്പയര്‍ നിധിന്‍ പണ്ഡിറ്റ് അനുവദിക്കാത്തതാണ് മുരളിയെ ചൊടിപ്പിച്ചത്.

വിക്കറ്റായിരുന്നിട്ടും അനുവദിച്ച് തരാത്ത അമ്പയറിന്റെ തീരുമാനത്തില്‍ നിരാശനായ മുരളി കയര്‍ക്കുകയായിരുന്നു. ലെഗ് അംപയറായ അനില്‍ ദണ്ഡെക്കര്‍ മുരളിയുടെ കൈപിടിച്ച് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. മത്സരത്തില്‍ നിരവധി തവണ അമ്പയറിങ്ങില്‍ പിഴവുണ്ടായത് രസംകൊല്ലിയായി. ഇന്ത്യന്‍ ദേശീയ ടീം താരമായ മുരളി പരിക്കിന് ശേഷം ഈ സീസണിലാണ് തമിഴ്‌നാടിനുവേണ്ടി ഇറങ്ങിയത്.

muralivijay

മത്സരം രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ തമിഴ്‌നാട് പൊരുതുകയാണ്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഒന്നാം ഇന്നിങ്‌സില്‍ 336 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ തമിഴ്‌നാട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലാണ്. ബാബ അപരജിത്തും(25),ദിനേഷ് കാര്‍ത്തികുമാണ് (7) ക്രീസില്‍. മുരളി വിജയ് 32 റണ്‍സെടുത്ത് പുറത്തായി.

Story first published: Tuesday, December 10, 2019, 16:12 [IST]
Other articles published on Dec 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+