ലഡാക്ക് സന്ദര്‍ശിച്ച് എംഎസ് ധോണി; സൈനികര്‍ക്കൊപ്പം സ്വാതന്ത്ര്യദിന ആഘോഷം, ഇനി മടക്കം
ലഡാക്ക്: കാശ്മീരില്‍ സൈനിക സേവനത്തിനുശേഷം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു. ജമ്മു കാശ്മീരില്‍ പുതുതായി രൂപം നല്‍കിയ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലായിരുന്നു ധോണിയുടെ സ്വാതന്ത്ര്യദിനാഘോഷം. സൈനികര്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയും ധോണി സൈനിക സേവനത്തിന് താത്കാലിക വിരാമമിട്ടു.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലായ ധോണി അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് കാശ്മീരില്‍ സൈനിക സേവനത്തിനെത്തിയത്. ജൂലൈ 31 മുതല്‍ ഓഗസ്ത് 15വരെയായിരുന്നു ധോണിയുടെ സൈനിക സേവനം. പട്രോളിങ് ഡ്യൂട്ടിയും സുരക്ഷാ ഡ്യൂട്ടിയും വഹിച്ച ധോണി യുദ്ധമേഖലകളിലെ സൈനിക അഭ്യാസത്തിനും സമയം കണ്ടെത്തി. സൈനിക സേവനത്തിനായി ഇന്ത്യന്‍ ടീമില്‍നിന്നും താത്കാലിക അവധിയെടുക്കുകയായിരുന്നു.

സ്വാതന്ത്ര്യ ദിനത്തില്‍ ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിയ ധോണി സൈനികര്‍ക്കൊപ്പം സമയം ചെലവഴിച്ചു. സിയാച്ചിനില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് അഭവാദ്യമര്‍പ്പിക്കാനും താരം എത്തിയെന്നാണ് റിപ്പോര്‍ട്ട്. ധോണി ഇന്ത്യന്‍ ആര്‍മിയുടെ ബ്രാന്‍ഡ് അംബാസഡറാണെന്ന് മുതിര്‍ന്ന സൈനിക വക്താവ് നേരത്തെ പറഞ്ഞിരുന്നു. സൈനികര്‍ക്ക് പ്രചോദനമേകാനും അവര്‍ക്കൊപ്പം ഫുട്‌ബോള്‍ വോളിബോള്‍ മത്സരങ്ങള്‍ കളിക്കാനും താരം സമയം കണ്ടെത്തുന്നുണ്ട്. സൈനിക ട്രൂപ്പില്‍ യുദ്ധമുഖത്തെ പരിശീലനമുറകളും ധോണി അഭ്യസിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications