Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ടീമിലേക്ക് മടങ്ങിവരാന്‍ മടിക്കുന്നു, അവധി നീട്ടിയെടുത്തു; താരത്തിന്റെ ലക്ഷ്യം ഒന്നുമാത്രം

ദില്ലി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടീമിലേക്ക് മടങ്ങിവരാന്‍ മടിക്കുന്നു. ലോകകപ്പിനുശേഷം രൂക്ഷ വിമര്‍ശനത്തിന് ഇരയായ ധോണി രണ്ടുമാസത്തെ സൈനിക സേവനത്തിനായി ടീമില്‍ നിന്നും അവധിയെടുത്തിരുന്നു. ഇതേതുടര്‍ന്ന് വെസ്റ്റിന്‍ഡീസില്‍ ഇന്ത്യന്‍ ടീം നടത്തിയ പരമ്പരയില്‍ പങ്കെടുത്തില്ല. എന്നാല്‍, സൈനിക സേവനത്തിനുശേഷവും ധോണി ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

അവധി നീട്ടിയെടുത്ത് ധോണി

അവധി നീട്ടിയെടുത്ത് ധോണി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും ധോണിയുടെ ആവശ്യപ്രകാരം പരിഗണിച്ചിട്ടില്ല. ഇതിനു പിന്നാലെ ധോണി നവംബര്‍വരെ അവധി നീട്ടിയിരിക്കുകയാണ്. ഇതോടെ അടുത്തമാസം നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലും വിജയ് ഹസാരെ ട്രോഫിയിലും ധോണി പങ്കെടുക്കില്ലെന്ന് ഉറപ്പായി. ടീമില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം ധോണി വ്യക്തമാക്കിയിട്ടില്ല.

മടക്കം ഡിസംബറിലെന്ന് സൂചന

മടക്കം ഡിസംബറിലെന്ന് സൂചന

ഇന്ത്യയില്‍ വെസ്റ്റിന്‍ഡീസ് ഡിസംബറില്‍ നടത്താനിരിക്കുന്ന പരമ്പരയില്‍ ധോണി കളിച്ചേക്കുമെന്നാണ് സൂചന. ധോണി വിരമിക്കണമെന്ന് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ മുന്‍ ക്യാപ്റ്റന്‍ പൊടുന്നനെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയാലും അതിശയിക്കാനില്ല. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥിരപ്പെട്ടില്ലെന്നതാണ് ഇതിഹാസ താരത്തിന്റെ വിരമിക്കല്‍ വൈകിപ്പിക്കുന്നത്.

ഫൈനലില്‍ നിന്നും പിന്മാറി; ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ദീപക് പൂണിയയ്ക്ക് വെള്ളി

മികച്ച വിക്കറ്റ് കീപ്പര്‍

മികച്ച വിക്കറ്റ് കീപ്പര്‍

മികച്ച ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വരുന്നതുവരെ വിരമിക്കരുതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ ധോണിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ഇപ്പോഴും ധോണി തന്നെയാണ്. സ്‌കോര്‍ ചെയ്യാന്‍ മടിക്കുമ്പോഴും വിക്കറ്റിന് പിന്നില്‍ ധോണിയുടെ മിന്നല്‍ ചലനങ്ങള്‍ ടീം ഇന്ത്യയ്ക്ക് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

ബെംഗളുരു ഇന്ന് ആര്‍ക്കൊപ്പം; കോലിക്കും ഡി കോക്കിനും ഭാഗ്യമൈതാനം, പന്തിന് മടക്കടിക്കറ്റ് നല്‍കുമോ?

ധോണിയുടെ സാന്നിധ്യം

ധോണിയുടെ സാന്നിധ്യം

ധോണിയുടെ സാന്നിധ്യം വിരാട് കോലിക്ക് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല. ഫീല്‍ഡര്‍മാരെ വിന്യസിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ ധോണി തന്നെയാണ് ഇപ്പോഴും ടീമില്‍ അവസാനവാക്ക്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുമോ എന്നുറപ്പില്ല. ടി20യില്‍ പുതിയ വിക്കറ്റ് കീപ്പര്‍ക്ക് അവസരം നല്‍കാന്‍ ധോണി സ്വയം മാറിനില്‍ക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ താരം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Sunday, September 22, 2019, 17:11 [IST]
Other articles published on Sep 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+