ബെംഗളുരു ഇന്ന് ആര്‍ക്കൊപ്പം; കോലിക്കും ഡി കോക്കിനും ഭാഗ്യമൈതാനം, പന്തിന് മടക്കടിക്കറ്റ് നല്‍കുമോ?
ബെംഗളുരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച ബെംഗളുരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറുമ്പോള്‍ ജയം ആര്‍ക്കൊപ്പമാകുമെന്ന ആകാംഷയിലാണ് ആരാധകര്‍. മൊഹാലിയില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ബെംഗളുരുവിലെത്തിയിരിക്കുന്നത്.
റണ്ണൊഴുകുന്ന മൈതാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിന്റേയും ഭാഗ്യമൈതാനും കൂടിയാണ്. അതുകൊണ്ടുതന്നെ മത്സരം തീപാറുമെന്നുറപ്പ്.

കോലിക്കും ഡി കോക്കിനും ഭാഗ്യമൈതാനം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ടി20 പരമ്പരയാണ് വിരാട് കോലിയും സംഘവും ലക്ഷ്യമിടുന്നത്. ചിന്നസ്വാമി ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ്. ഇവിടെ വിരാട് കോലി ഇതുവരെയായി ടി20യില്‍ മാത്രം 37.20 റണ്‍സ് ശരാശരിയില്‍ 2753 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ടി20യില്‍ കോലിയുടെ 32.21 ശതമാനം റണ്‍സും പിറന്നത് ഇവിടെയാണ്. ഡി കോക്ക് 10 ഇന്നിങ്‌സുകളില്‍ നിന്നും 384 റണ്‍സും നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധശതകവും ഇവിടെ ഡികോക്കിനുണ്ട്.

ഋഷഭ് പന്തിന് നിര്‍ണായകം
ഇന്ത്യ ജയിച്ചാലും തോറ്റാലും പ്രധാന ശ്രദ്ധാകേന്ദ്രമാവുക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ്. കഴിഞ്ഞ 10 ടി20 ഇന്നിങ്‌സുകളില്‍ ഏഴിലും രണ്ടക്കം കാണാന്‍ കഴിയാത്ത താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സഞ്ജു സാംസണും ഇഷാന്‍ കിഷനും അവസരം കാത്തിരിക്കുമ്പോള്‍ അലക്ഷ്യമായ കളിയിലൂടെ പന്ത് വിക്കറ്റ് വലിച്ചെറിയുകയാണ്. ബെംഗളുരുവിലും പരാജയപ്പെട്ടാല്‍ പന്തിനെ ടീമില്‍ നിന്നും പുറത്താക്കിയേക്കും.
ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; ക്രിസ്റ്റിയാനോ ഗോളില്‍ യുവന്റസ്

ബൗളര്‍മാര്‍ പരീക്ഷിക്കപ്പെടും
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമാക്കി ഇന്ത്യ അവതരിപ്പിച്ച ദീപക ചഹാര്‍, വാഷിങ്ടണ്‍ സുന്ദര്‍ ബൗളിങ് ദ്വയം ബെംഗളുരുവിലും തിളങ്ങുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലിന്റെ കണ്ടെത്തലുകളായ ഇരുവരും പരിമിത ഓവറില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും. ഇരു കളിക്കാരും അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ബൗളര്‍മാരാകും. ഇവരെ കൂടാതെ നവദീപ് സെയ്‌നിക്കും ബെംഗളുരു മത്സരം മികച്ച അവസരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications