Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; ക്രിസ്റ്റിയാനോ ഗോളില്‍ യുവന്റസ്

ബാഴ്‌സലോണ: പുതിയ സീസണില്‍ താളം വീണ്ടെടുക്കാന്‍ കഴിയാതെ ബാഴ്‌സലോണ. ലാ ലീഗയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഗ്രനാഡയോട് ടീം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. 2-0 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. മത്സരത്തിന്റെ ഏറിയപങ്കും പന്ത് കൈവശംവെച്ചിട്ടും ഗോളടിക്കാന്‍ മറന്ന ടീം ഇതോടെ സീസണിലെ അഞ്ചു കളികളില്‍ രണ്ടെണ്ണത്തിലും തോറ്റു. രണ്ട് ജയവും ഒരു സമനിലയുമാണ് ബാഴ്‌സയുടെ സമ്പാദ്യം.

സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ആദ്യ പകുതിയില്‍ പുറത്തിരുത്തിയത് ടീമിന് തിരിച്ചടിയായി. അസീസ്(2), വാഡില്ലോ(66) എന്നിവരാണ് ഗ്രനാഡയുടെ സ്‌കോറര്‍മാര്‍. പ്രത്യാക്രമണത്തിലൂടെ ബാഴ്‌സയെ വിറപ്പിക്കുകയെന്ന തന്ത്രം ഗ്രനാഡ വിജയകരമായി നടപ്പാക്കി. പന്തില്‍ മേധാവിത്വം ലഭിച്ച ബാഴ്‌സലോണയേക്കാള്‍ ഗോളാക്രമണം നടത്തിയത് ഗ്രനാഡയാണ്. രണ്ടാം പകുതിയില്‍ മെസ്സിയെ മൈതാനത്തിറക്കിയിട്ടും ചാമ്പ്യന്മാര്‍ക്ക് ജയിക്കാനായില്ല.

granda

ലാ ലീഗയിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റ വിഗോയോട് ഗോള്‍രഹിത സമനില വഴങ്ങി. ഓസാസുന, റയല്‍ ബെറ്റിസ് മത്സരവും ലെവന്റെ, ഐബര്‍ മത്സരവും ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്. അതേസമയം വിയ്യാറയല്‍ 2-0ത്തിന് വല്ലാഡോളിഡിനെ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ്, സെവിയ്യ ടീമുകള്‍ ഞായറാഴ്ച രാത്രി കളിക്കിറങ്ങും. ജയിച്ചാല്‍ ലീഗില്‍ ഒറ്റയ്ക്ക് മുന്നിലെത്താന്‍ റയലിന് കഴിയും.

lukaku

ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസ് ജയം കണ്ടെത്തി. വെറോണയ്‌ക്കെതിരെ 2-1നായിരുന്നു യുവന്റസിന്റെ ജയം. വിജയികള്‍ക്കായി ആരോണ്‍ റംസി(31), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(49) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ മിഗ്വല്‍ വെലോസോയുടെ വകയായിരുന്നു വെറോണയുടെ ഗോള്‍. മറ്റൊരു മത്സരത്തില്‍ എസി മിലാന്‍ ഇന്റര്‍മിലാനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങി. ബ്രോസോവിച്ച്(49), ലുക്കാക്കു(78) എന്നിവരാണ് സ്‌കോറര്‍മാര്‍.

Story first published: Sunday, September 22, 2019, 11:08 [IST]
Other articles published on Sep 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+