ധോണി വീണ്ടും തുഴച്ചില്‍ തുടങ്ങി, മതിയാക്കിക്കൂടേയെന്ന് സോഷ്യല്‍ മീഡിയ; ആരാധകര്‍ക്ക് നിരാശ
സതാംപ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ എംഎസ് ധോണി വീണ്ടും പഴയ ഫോമില്‍ തിരിച്ചെത്തുകയാണെന്ന സൂചന ഈവര്‍ഷം തുടക്കം മുതല്‍ നല്‍കിയിരുന്നു. കഴിഞ്ഞ സീസണിലെ മോശം ഫോമില്‍ നിന്നും ലോകകപ്പ് ആകുമ്പോഴേക്കും ധോണി തന്റെ സ്വതസിദ്ധമായ ഷോട്ടുകളുമായി ആരാധകരെ പുളകം കൊള്ളിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍, ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മാറ്റി നിര്‍ത്തിയാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നിരാശയാണ് നല്‍കുന്നത്. ഏറ്റവും നിര്‍ണായകമാകേണ്ടുന്ന അവസ്ഥയില്‍ അഫ്ഗാനിസ്ഥാനെതിരെ ധോണിയുടെ ബാറ്റിങ് ഇപ്പോള്‍ രൂക്ഷ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. വിരാട് കോലി ഒഴികെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെല്ലാം പരാജയപ്പെട്ട പിച്ച് ആണെങ്കിലും ധോണിക്കാണ് വിമര്‍ശനശരങ്ങള്‍ ഏറെയും.

ധോണി നിരാശപ്പെടുത്തി
അഫ്ഗാന്റെ ലോക നിലവാരമുള്ള സ്പിന്നിന് മുന്നില്‍ കളിക്കാന്‍ ധോണി ശരിക്കും പാടുപെട്ടു. 52 പന്തില്‍ 28 റണ്‍സ് മാത്രമെടുത്ത് ധോണി 45-ാം ഓവറില്‍ പുറത്തായപ്പോള്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലേക്കും വീഴുകയായിരുന്നു. റണ്‍ വരാതിരുന്നതോടെ ക്ഷമയറ്റ് റാഷിദ് ഖാനെ കയറിയടിക്കാന്‍ ശ്രമിച്ച ധോണിയെ വിക്കറ്റ് കീപ്പര്‍ ഇക്ര അല്‍ഖില്‍ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി.

സ്റ്റംമ്പിങ് രണ്ടാം തവണമാത്രം
കരിയറില്‍ രണ്ടാമത്തെ തവണയാണ് ധോണി സ്റ്റംമ്പിങ്ങിലൂടെ പുറത്താകുന്നത്. 2011ലെ ലോകകപ്പിലാണ് താരം അവസാനമായി ഈ രീതിയില്‍ പുറത്തായത്. 63 പന്തില്‍ വിരാട് കോലി 67 റണ്‍സെടുത്ത പിച്ചില്‍ ധോണി റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ കാര്യമായി ബാധിച്ചു. ഇന്ത്യ 224 റണ്‍സില്‍ ഒതുങ്ങിയത് ധോണിയുടെ മോശം പ്രകടനം കൊണ്ടുകൂടിയാണ്.

ധോണിക്കെതിരെ സോഷ്യല്‍ മീഡിയ
മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ധോണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളിന് ഇരയാവുകയാണ്. താങ്കളെ ഏറെ ഇഷ്ടമാണെങ്കിലും വിരമിക്കാനായെന്നാണ് ഒരു ആരാധകരന്റെ കമന്റ്. ഗാംഗുലിയെ പ്രായത്തിന്റെ പേരില്‍ പുറത്താക്കിയ താരമാണ് ധോണി. ധോണിയേക്കാള്‍ മെച്ചമായിരുന്നു അന്ന് ഗാംഗുലിയെന്ന് മറ്റൊരാള്‍ പറയുന്നു. മത്സരത്തില്‍ 53.84 മാത്രമാണ് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാമെന്നാണ് ധോണി കണക്കുകൂട്ടിയതെങ്കിലും അഫ്ഗാന്‍ ബൗളര്‍മാര്‍ അതിനവസരം നല്‍കിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications